ജോസ് മാർട്ടിൻ
മാനന്തവാടി: മാനന്തവാടിയിലെ ഗാന്ധിപാർക്കിൽ മുൻ കന്യാസ്ത്രീ ലൂസിക്ക് പിന്തുണ നൽകാൻ ആയിരങ്ങൾ പങ്കടുക്കുമെന്നും, അത് കേരള നവോത്ഥാന ചരിത്രത്തിൽ ഇടംപിടിക്കുമെന്നും ‘Wings kerala’ കൊട്ടിഘോഷിച്ച ഐക്യദാർഢ്യ സദസ്സ് “കരിഞ്ഞ ചിറകുകളായി” ചരിത്രത്തിൽ ഇടംപിടിച്ചു. ‘Wings kerala’ എന്ന സ്പോൺസേഡ് പ്രോഗ്രാമിന് കേവലം 50 പേരെ പോലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ ഐക്യദാർഢ്യ പരാജയം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്; ‘കത്തോലിക്കാ വിശ്വാസ സമൂഹവും, കേരളത്തിലെ പൊതുസമൂഹവും യഥാർത്ഥ്യം എന്താണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു’. ഒരു പക്ഷെ ലോകത്തു തന്നെ ആദ്യമായിരിക്കും താൻ ആയിരുന്ന കോൺഗ്രിയേഷൻ അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കിയ ഒരു മുൻ കന്യാസ്ത്രീയെ പിന്തുണക്കാൻ വേണ്ടി ഒരു സംഘടന രംഗത്ത് വരുന്നത്.
ഈ മുന്നോട്ട് വരവ്, ഇവരുടെ ഉദ്ദേശലക്ഷ്യം വ്യക്തമാക്കിയിരുന്നു; കേരള കത്തോലിക്കാ സഭയെ /സന്യാസിനീ സമൂഹത്തെ അപമാനിക്കുക. അതിന്റെയൊക്കെ മുന്നൊരുക്കങ്ങളുടെ ഭാഗം തന്നെയായിരുന്നു സെബാസ്റ്റ്യൻ വർക്കി തുടങ്ങിയ വ്യക്തികളുടെ മുഖപുസ്തക പോസ്റ്റുകളും.
മുഖപുസ്തക പോസ്റ്റുകളിലേക്ക് നോക്കിയാൽ വ്യക്തമാകും യഥാർത്ഥ സ്പോൺസർമാർ ആരെന്ന്. കൂടാതെ, ഇതിന്റെ പിന്നിൽ കളിക്കുന്ന ചാനലുകാർക്ക് അവരുടെ റേറ്റിങ് കൂട്ടുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂവെന്നും. ഈ പരാജയപ്പെട്ട ഐക്യദാർഢ്യത്തിൽ നിന്നെങ്കിലും പ്രമുഖർ പാഠം പഠിക്കുമോ ആവോ?
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.