ബ്ലെസൻ മാത്യു
തിരുവനന്തപുരം: ഏറ്റവും അധികം സന്യസാർത്ഥികൾ ആദ്യവ്രതം സ്വീകരിക്കുന്നത്തിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷൻ. മാർച്ച് 25-ന് “ഹാൻഡ്‌മൈഡ്സ് ഓഫ് ഹോപ്പ്” എന്ന തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷനിലെ 11 സന്യാസാർത്ഥിനികളാണ് ആദ്യവ്രതം സ്വീകരിക്കുന്നതിന് ഒരുക്കത്തോടെ കാത്തിരിക്കുന്നത്.
പ്രാർത്ഥനയോടും പഠനത്തോടുംകൂടിയുള്ള ഏറെ നാളത്തെ ഒരുക്കത്തിനുശേഷമാണ് ഇവർ ആദ്യവ്രതം സ്വീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. അഞ്ജു, ജോസെഫിൻ, നിജി, ജീനു, ബെനഡിക്ട് മേരി, സജിത, അനു, അലീന, സ്വപ്ന, രേഷ്മ, ശോഭ എന്നീ സഹോദരിമാരാണ് ആദ്യവ്രതം സ്വീകരിച്ച് “ഹാൻഡ്‌മൈഡ്സ് ഓഫ് ഹോപ്പ്” എന്ന തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷനിൽ അംഗങ്ങളാവുന്നത്.
മാർച്ച് 25 രാവിലെ 10.30- ന് വെട്ടുതുറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ചാണ് ഈ 11 പേരും തങ്ങളുടെ ആദ്യവ്രതം സ്വീകരിച്ച് സന്യാസാ സഭയിൽ ഔദ്യോഗികമായി അംഗങ്ങളാകുന്നത്. അതിരൂപതാ കോൺഗ്രിഗേഷന്റെ സ്ഥാപകനായ ആർച്ച് ബിഷപ്പ് സൂസൈപാക്യം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. അതിരൂപതയിലെ സിസ്റ്റേഴ്‌സും, വൈദീകരും തിരുകർമ്മങ്ങളിൽ സന്നിഹിതരാവും. കൂടാതെ, അർത്ഥികളുടെ മാതാപിതാക്കളും ബന്ധുക്കളും സഹപാഠികളും ചടങ്ങിൽ സംബന്ധിക്കും.
തിരുവന്തപുരം അതിരൂപതയുടെ, ഏറെ പ്രത്യേകിച്ച് തീരദേശത്ത് സന്യാസിനീ സമൂഹങ്ങളുടെ നിതാന്തമായ സാമീപ്യം ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ടതാണ് ഈ രൂപതാ കോൺഗ്രിഗേഷൻ.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.