അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: 2018 വർഷത്തെ ഫെറോന രൂപത പ്രവർത്തനങ്ങൾ വിലയിരുത്തുവാനും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാനും പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാനും എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത സമിതിയുടെ അർദ്ധ സെനറ്റ് സമ്മേളനം 2018 ഒക്ടോബർ 5,6 തീയതികളിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചു നടക്കും.
രൂപതാ സമിതിയ്ക്കുവേണ്ടി എല്.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ. ബിനു ഏതാനും നിബന്ധനകളും നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു:
1) എല്ലാ ഫെറോന ഭാരവാഹികളും 5-ാം തീയതി വെള്ളിയാഴ്ച മുതൽ നിർബന്ധമായും സെനറ്റില് പങ്കെടുക്കേണ്ടതാണ്.
2) അന്നേദിവസം 6 മണിമുതൽ രജിസ്ട്രേഷൻ ആംഭിക്കും.
3) ആദ്യന്തം മുഴുവൻ സമയവും സെനറ്റിൽ പങ്കെടുക്കുന്നർ മാത്രമേ സെനറ്റിൽ വരേണ്ടതുള്ളു.
4) സെനറ്റിൽ സംബന്ധിക്കുന്നവർ എൽ.സി.വൈ.എം. ഭരണഘടന മുഴുവനായും വായിച്ചു ഒരുങ്ങി വരേണ്ടതാണ്.
5) രൂപത സമിതിയിൽ നിന്നും നൽകിയിരിക്കുന്ന നിശ്ചിത ഫോറത്തിൽ ഫെറോനകളുടെ സംക്ഷിപ്ത റിപ്പോർട്ട് 5 മിനിറ്റ് സമയ പരിധിക്കുള്ളിൽ അവതരിപ്പിക്കേണ്ടതാണ്.
6) സെനറ്റിന് പങ്കെടുക്കാത്ത ഫെറോനകൾക്ക് റിപ്പോർട്ട് അവതരിപ്പിക്കാൻ സാധിക്കുകയില്ല.
7) സെനറ്റ് നടക്കുന്ന സമയത്ത് ആരും ഫോൺ ഉപയോഗിക്കാൻ പാടില്ല.
ഈ നിർദ്ദേശങ്ങളും നിബന്ധനകളും പാലിക്കുന്നത് സെനറ്റിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്നും, പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും അവ പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും രൂപതാ സമിതി അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.