ഡി.ആര്.ജോസ്
നെയ്യാറ്റിന്‍കര: അധ്യാപകര്‍ എളിമയുടെ പ്രതീകങ്ങളും വിദ്യാര്‍ത്ഥികളുടെ ആരാധനാ പാത്രങ്ങളുമായി മാറണമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. നെയ്യാറ്റിന്‍കര രൂപത ടീച്ചേഴ്സ് ഗില്‍ഡിന്റെ വാര്‍ഷിക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകരുടെ പങ്ക് നിര്‍ണ്ണായകമാണ്. തങ്ങളുടെ മക്കളെപ്പോലെ തന്നെ തങ്ങളുടെ മുന്നില്‍ അറിവ് തേടിയെത്തുന്ന കുട്ടികളേയും അധ്യാപകർ കണ്ടാല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കുട്ടികള്‍ക്ക് കഴിയുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ടീച്ചേഴ്സ് ഗില്‍ഡ് രൂപതാ പ്രസിഡന്റ് ഡി.ആര്.ജോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക കണ്‍വെന്‍ഷനില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍, വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഫാ.അലക്സ് സൈമണ്‍, കെ.എം.അജി, എ.സുനില്‍കുമാര്‍, കോണ്‍ക്ലിന്‍ ജിമ്മി ജോണ്‍, എഫ്.ഫിലോമിന, പത്മവിരാജ്, ബിന്നി ബിസോള്, ബീനാ റോസ്, സജിനി, റീജ തുടങ്ങിയവര്‍ സംസാരിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.