ജോസ് മാർട്ടിൻ
എറണാകുളം: ഉപാധികളോടെ എല്ലാ ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിസിബി പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് മതമേലധ്യക്ഷൻമാർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ലോക് ഡൗൺ ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജനങ്ങളുടെ മാനസിക സംഘർഷം വർദ്ധിക്കും, അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കും. എല്ലാ മതങ്ങൾക്കും, ക്രൈസ്തവ സഭകൾക്ക് പൊതുവിലുമായി ഇളവ് പരിഗണിക്കാവുന്നതാണെന്നും കത്തിൽ പറയുന്നു.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദൈവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരാവശ്യമാണ്. സർക്കാർ നിർദേശിക്കുന്ന വിവിധ നിർദേശങ്ങൾക്ക് വിധേയമായി കർമ്മങ്ങൾ നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും കത്തിൽ പറയുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനുവേണ്ടിയുള്ള കത്തിൽ വിവിധ എപ്പിസ്കോപ്പൽ സഭകളുടെ അധ്യക്ഷന്മാരുടെ പേരുകളും ഉണ്ട്. വിവിധ സഭകളുടെ പൊതുവേദിയായ ഇന്റർചർച്ച് കൗൺസിലിന്റെ ചെയർമാനും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആണ്. വിവിധ സഭകളിലെ വിശ്വാസികളുടെ ആഗ്രഹപ്രകാരമാണ് ഇതെന്ന് കത്തിലൂടെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കത്തിന്റെ പൂർണരൂപം:
ലോക്ക്ഡൗണ്‍ നിബന്ധനകളിൽ ക്രമാനുഗതമായി ഇളവുകൾ നൽകുന്ന സർക്കാർ നയത്തെ സ്വാഗതം ചെയ്യുന്നു. കേന്ദ്രനിർദേശങ്ങൾക്ക് ഉള്ളിൽനിന്നു കുറെകൂടി സ്വതന്ത്ര തീരുമാനങ്ങൾ സംസ്ഥാനങ്ങൾക്ക് ഇപ്പോൾ എടുക്കാൻ കഴിയുമല്ലോ. ഈ മാരകരോഗത്തെ പ്രതിരോധിക്കേണ്ടതും അതിന്റെ വ്യാപനം തടയേണ്ടതും ആവശ്യമാണെന്ന ബോധ്യത്തിൽ ജനം പൊതുവിൽ എത്തിയിട്ടുണ്ട്.
അതിനാൽ, രോഗികളുടെ എണ്ണം വീണ്ടും നേരിയ തോതിൽ വർധിക്കുന്നു എന്ന കാരണത്താൽ ലോക്ക്ഡൗണ്‍ പുതിയ ഇളവുകളൊന്നുമില്ലാതെ തുടരേണ്ട ആവശ്യമില്ലെന്നതാണ് ഞങ്ങളുടെ അഭിപ്രായം. കൂടുതൽ കൂടുതൽ ഇളവുകളോടുകൂടെ രോഗവ്യാപനം ഒഴിവാക്കത്തക്ക രീതിയിൽ ജനജീവിതത്തെ നിയന്ത്രിക്കുകയാണ് ഇനി നല്ലതെന്നു കരുതുന്നു.
ലോക്ക്ഡൗണ്‍ ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജനങ്ങളുടെ മാനസിക സംഘർഷം വർധിക്കും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കും. അതിനാൽ, ഈ കാലഘട്ടത്തിൽ ഇളവുകളുടെ കൂട്ടത്തിൽ ആരാധനാലയങ്ങൾ തുറന്ന് ഉപാധികളോടെ ആരാധനാകർമങ്ങൾ ചെയ്യാനുള്ള അനുമതിയും സർക്കാർ നൽകണമെന്ന് അഭ്യർഥിക്കുന്നു. ഇത് എല്ലാ മതങ്ങൾക്കും ക്രൈസ്തവ സഭകൾക്കുമായി പൊതുവിൽ നൽകാവുന്നതാണ്.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തോടുകൂടിയുള്ള ആരാധനാ ശുശ്രൂഷകൾ ദൈവാലയങ്ങളിൽ നടത്താൻ അനുവദിച്ചുകിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരു ആവശ്യമാണ്. മാസ്ക് ധരിക്കുക, ആരാധനാ ശുശ്രൂഷകൾക്കു മുന്‍പും ശേഷവും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക, ദൈവാലയങ്ങളിൽ സാമൂഹിക അകലം പാലിക്കുക എന്നീ നിബന്ധനകൾക്കു വിധേയമായി കർമങ്ങൾ നടത്താനാണ് ആഗ്രഹിക്കുന്നത്.
അനുവാദം തരുന്പോൾ ഇക്കാര്യങ്ങൾ നിബന്ധനയായി സർക്കാരിനു നൽകാവുന്നതുമാണ്. ഈശ്വരവിശ്വാസികളായ ജനങ്ങളെ സംബന്ധിച്ചിടത്തോളം മാനസികമായ പിരിമുറക്കത്തിൽനിന്നു മുക്തിനേടാനും ആന്തരികമായ സമാധാനം കണ്ടെത്താനും മതകർമങ്ങളിലുള്ള പങ്കാളിത്തം അത്യാവശ്യമാണ്. അതുപോലെ എല്ലാ മനുഷ്യർക്കും പരസ്പരം കാണാനും പരിമിതമായ രീതിയിലാണെങ്കിലും മാനസിക സംഘർഷത്തിന് അയവ് വരുത്തുവാനും ഉതകുന്ന പരിപാടികൾ ആവശ്യമാണല്ലോ.
നിയന്ത്രിതമായ ജനപങ്കാളിത്തത്തോടെയാണെങ്കിലും ദേവാലയങ്ങളിൽ ആരാധനാശുശ്രൂഷകൾ ആരംഭിക്കണമെന്നു ഞങ്ങളുടെ ജനങ്ങൾ മേലധ്യക്ഷന്മാരായ ഞങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ സഭകളിലെയും മേലധ്യക്ഷന്മാരുടെ അഭിപ്രായവും ആവശ്യവും ഇതുതന്നെയാണ്. അതിനാൽ, കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനുവേണ്ടി ഞങ്ങൾ ഈ അഭ്യർഥന സമർപ്പിക്കുന്നു.
സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും വിവേചനത്തിനും നിബന്ധനകൾക്കും വിധേയമായി, 50 പേർക്കെങ്കിലും പങ്കെടുക്കാവുന്ന രീതിയിൽ ദൈവാലയങ്ങളിൽ ആരാധനാ ശുശ്രൂഷ നടത്താൻ കഴിവതുംവേഗം അനുമതി നൽകണമെന്ന് അഭ്യർഥിക്കുന്നു.
കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെക്കൂടാതെ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ (മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാധ്യക്ഷൻ),
മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ (യാക്കോബായ സുറിയാനി സഭാധ്യക്ഷൻ), ബിഷപ് റവ. ധർമരാജ് റസാലം (സിഎസ്ഐ മോഡറേറ്റർ), മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ (മേജർ ആർച്ച്ബിഷപ്, മലങ്കര സുറിയാനി കത്തോലിക്ക സഭ), ബിഷപ് ഡോ. ജോസഫ് കരിയിൽ (കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗണ്‍സിൽ പ്രസിഡന്റ്), ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത (മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ), ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത (പൗര്യസ്ത്യ കൽദായ സുറിയാനി സഭാധ്യക്ഷൻ) എന്നിവരാണ് നിവേദനത്തിൽ ഒപ്പുവച്ചിട്ടുള്ളത്.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.
View Comments
ആരാധന സ്വാതന്ത്ര്യം നൽകണം വിശുദ്ധ കുർബാന നാവിൽ നൽകണം.