സ്വന്തം ലേഖകൻ
കണ്ണൂര്‍: ഉപവാസം ദൈവത്തിലേക്കും സഹോദരനിലേക്കുമുള്ള തിരിച്ചുവരവാണെന്ന് ബിഷപ്പ് ഡോ.അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബര്‍ണ്ണശ്ശേരി ഹോളി ട്രിനിറ്റി ദേവാലയത്തില്‍ ബുധനാഴ്ച രാവിലെ നടന്ന വിഭൂതി തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും ദിവ്യബലിയിലും ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിക്കുകയായിരുന്നു ബിഷപ്പ്. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ഈ വിശുദ്ധ കാലഘട്ടം ചെലവഴിക്കാന്‍ ബിഷപ്പ് ആഹ്വാനം ചെയ്തു.
സ്വയം കണ്ടെത്താനും ശൂന്യവത്ക്കരിക്കുവാനും ഈശോയുടെ കുരിശിന്‍റെ വഴിയിലൂടെയുള്ള യാത്രയിലേക്ക് ഈ നോമ്പ് ഏവരേയും സ്വാഗതം ചെയ്യും. അപരന്‍റെ കുറവുകളിലേക്കല്ല, എന്‍റെ വീഴ്ചകളിലേക്ക് തിരുത്തലായി മാറുവാനും സഹോദരന്‍റെ ഉയര്‍ച്ചയ്ക്കായി ഹൃദയപൂര്‍വ്വം ആഗ്രഹിക്കുവാനും ഈ ദിനങ്ങള്‍ നമ്മെ സഹായിക്കട്ടെയെന്ന് ബിഷപ് വ്യക്തമാക്കി.
തുടര്‍ന്ന് തപസ്സുകാലത്തിനു തുടക്കം കുറിച്ചുകൊണ്ട് ത്യാഗത്തിന്‍റെയും അനുപാതത്തിന്‍റെയും നോമ്പുകാല അടയാളമായി വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശി കുരിശടയാളം വരച്ചു. തിരുക്കര്‍മ്മങ്ങളിലും തുടര്‍ന്നുനടന്ന ദിവ്യബലിയിലും വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കത്തീഡ്രല്‍ വികാരി മോണ്‍. ക്ലമന്‍റ് ലെയ്ഞ്ചന്‍, ഫാ. ജോസഫ് ഡിക്രൂസ്, ഫാ. കുര്യാക്കോസ്, ഫാ.തങ്കച്ചന്‍ ജോര്‍ജ് എന്നിവര്‍ സഹകാര്‍മ്മികരായി.
‘മനുഷ്യാ നീ പൊടിയാകുന്നു. അതിലേക്ക് മടങ്ങുക’ എന്ന് വിശ്വാസികളെ അനുസ്മരിപ്പിച്ചുകൊണ്ട് ആഗോള കത്തോലിക്കാ സഭയ്ക്കൊപ്പം കണ്ണൂര്‍ രൂപതയിലും ക്രൈസ്തവരുടെ വലിയ നോമ്പുകാലത്തിന് തുടക്കമായി. ഒപ്പം,
ഏപ്രില്‍ 9 വരെ നടത്തപ്പെടുന്ന അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിനും തുടക്കമായി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.