
ജോസ് മാർട്ടിൻ
കണ്ണൂർ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക് കളങ്കമാണ് ഈ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ എന്ന് ബിഷപ്പ് ഡോ.അലക്സ് വടക്കുംതല. റാഞ്ചിയിലെ ആദിവാസികളുടെ സമുന്നതമായ ഉന്നമനത്തിനു വേണ്ടി പാവപെട്ടവനോട് കാരുണ്യം കാണിച്ചു കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാൻ ഈശോസഭാ വൈദീകനായ ഫാദർ സ്റ്റാൻ സ്വാമി നടത്തിവരുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കണ്ണൂർ കാൽട്ടെക്സ് ഗാന്ധി സ്‌ക്വറിൽ നടത്തിയ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിൽ നടമാടുന്ന തീവ്രമനുഷ്യാവകാശ ലംഘനങ്ങൾ തീർത്തും രാജ്യത്തിന് നാണക്കേടാണെന്നും, അത് ലോകത്തിൽ നമ്മുടെ പൈതൃകത്തിനും അഭിമാനത്തിനും കളങ്കം ഏൽപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹത്രാസിലെ ദളിത് പെൺകുട്ടിക്കുണ്ടായ ക്രൂരപീഡനവും, അതെ തുടർന്ന് അരങ്ങേറിയ നീതി നിഷേധവുമെല്ലാം ഇന്നിന്റെ വലിയ തിന്മകളാണെന്നു അദ്ദേഹം ഓർമിപ്പിച്ചു.
മെഴുകുതിരി കത്തിച്ചു കൊണ്ട് കണ്ണൂർ കാൽട്ടെക്സ് ഗാന്ധി സ്‌ക്വറിൽ നടത്തിയ കൂട്ടായ്മയിൽ ഈശോസഭ സന്യാസസഭാംഗം ഫാ.ജോ മാത്യു, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ശ്രീ.ആന്റണി നൊറോണ, കെ.എൽ..സി.എ. രൂപത പ്രസിഡന്റ് രതീഷ് ആന്റെണി, എൻ.കെ.ഡി.സി.എഫ്. രൂപതാ ട്രെഷറർ ജെറി, ഉർസുലിൻ സന്യാസസഭ പ്രൊവിൻഷ്യൽ സിസ്റ്റർ വീണ, സെന്റ് മൈക്കിൾസ് സ്ക്കൂൾ പ്രിൻസിപ്പൽ ഫാ.ജോൺ ഫ്രാൻസിസ് എസ്.ജെ എന്നിവർ സംസാരിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.