
അനില് ജോസഫ്
വത്തിക്കാന് സിറ്റി // തിരുവനന്തപുരം : കര്ത്താവിന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ആഗോള കത്തോലിക്കാ സഭയില് ഓശാന തിരുനാള് അഘോഷിച്ചു . ദേവാലയങ്ങളില് ഒാശാന പ്രദക്ഷിണത്തില് വിശ്വാസികള് ഭക്തിയോടെ പങ്കെടുത്തു. വത്തിക്കാനില് നടന്ന തിരുകര്മ്മങ്ങള്ക്ക് പരിശുദ്ധ പിതാവ് ഫ്രാന്സിസ് പാപ്പ മുഖ്യ കാര്മ്മികത്വം വഹിച്ചു.
കോവിഡ് മഹാമാരി പടര്ന്നതിന് ശേഷം ആദ്യമായി വത്തിക്കാന് സ്ക്വയറില് വിശ്വാസ സമൂഹം അണി നിരന്നത് നവ്യാനുഭവമായി. പാപ്പ ഇത്തവണ കുരിത്തോല പ്രദക്ഷിണത്തില് പങ്കെടുത്തില്ലെങ്കിലും തെരെഞ്ഞെടുക്കപ്പെട്ട വൈദികരും ബിഷപ്പുമെത്രാന്മാരും കര്ദിനാളന്മാരും പ്രദക്ഷണത്തിന് നേതൃത്വം നല്കി. ദൈവം പകര്ന്ന് നല്കിയ ക്ഷമ അഭ്യസിച്ച് ഈസ്റ്ററിലേക്കു നാം നടന്നടുക്കണമെന്ന് പാപ്പ പറഞ്ഞു.
പിതാവേ ഇവരോട് ക്ഷമിക്കൂ എന്ന ഭാഗം ഉദ്ധരിച്ച് ആരംഭിച്ച പാപ്പയുടെ പ്രസംഗത്തില് ക്ഷമയുടെ വിവിധ ഭാവങ്ങള് പരാമര്ശിക്കപെട്ടു. സിബിസിഎെ പ്രസിഡന്റും മുബൈ അര്ച്ച് ബിഷപ്പും ഫ്രാന്സിസ് പാപ്പയുടെ ഉപദേശക സമിതി അംഗവുമായ കര്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസ ബോബെയിലെ ഹോളി നെയിം കത്തീഡ്രല് ദേവാലയത്തില് കുരുത്തോല പ്രദക്ഷണത്തിനും തിരുകര്മ്മങ്ങള്ക്കും പങ്കെടുത്തു.
കേരള കത്തോലിക്കാ സഭയിലും തിരുകര്മ്മങ്ങള് ഭക്തി സാന്ദ്രമായി എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില് സീറോ മലബാര് സഭയുടെ പരമാധ്യക്ഷന് കര്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരി തിരുകര്മ്മങ്ങള്ക്ക് നേതൃത്വം നല്കി. മലങ്കര സഭയുടെ പരമാധ്യക്ഷന് കര്ദിനാള് ക്ലിമിസ് കാതോലിക്കാ ബാവ പട്ടം സെന്റ് മേരീസ് കത്തീഡ്രലില് തിരുകര്മ്മങ്ങള്ക്ക് നേതൃത്വം കൊടുത്തു.
തിരുവനന്തപുരം ലത്തീന് അതിരൂപത മെത്രാപ്പൊലിത്ത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പാളയം സെന്റ് ജോസഫ് മെട്രോ പോളിറ്റന് കത്തീഡ്രലില് തിരുകര്മ്മങ്ങളില്് പങ്കെടുത്തു. എറണാകുളം സെന്റ് ഫ്രാന്സിസ് അസീസി കത്തീഡ്രലിലാണ് ആര്ച്ച് ബിഷപ്പ് ജോസഫ് കളത്തി പറമ്പില് തിരുകര്മ്മങ്ങളില് പങ്കെടുത്തത് . തൃക്കൊടിത്താനം സെന്റ് സേവേ്യഴ്സ് ഫൊറോനപളളിയിലാണ് ചങ്ങനാശേരി അതിരൂപതാ മെത്രാന് മാര് ജോസഫ് പെരുന്തോട്ടം നേതൃത്വം നല്കി. തൃശൂര് രൂപതാധ്യക്ഷന് മാര് അഡ്രൂസ് താഴത്ത് തൃശൂര് ലൂര്ദ് കത്തീഡ്രലില് തിരുകര്മ്മങ്ങള്ക്ക് നേതൃത്വം നല്കി.
പാലാ രൂപതാധ്യക്ഷന് പാലാ കത്തീഡ്രല് ദേവാലയത്തിലാണ് തിരുകര്മ്മങ്ങളില് പങ്കെടുത്തത് .
കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക്ക് കത്തിഡ്രല് ദേവാലയത്തില് രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് തിരുകര്മ്മങ്ങള്ക്ക് നേതൃത്വം നല്കി. പാലക്കാട് രൂപതാധ്യക്ഷന് മാര് ജേക്കബ് മനന്തോട്ടത്തില് കൊടുന്തരപ്പുളളി വിമല ഹൃദയപളളിയില് തിരുകര്മ്മങ്ങളില് പങ്കെടുത്തു.
പാലക്കാട് സുല്ത്താന്പേട്ട് രൂപതാധ്യക്ഷന് ബിഷപ്പ് പീറ്റര് അബീര് അന്തോണി സ്വാമി സുല്ത്താന്പേട്ട് സെന്റ് സെബാസ്റ്റ്യന് കത്തീഡ്രല് ദേവാലയത്തില് തിരുകര്മ്മങ്ങള്ക്ക് നേതൃത്വം നല്കി.
ഇരിങ്ങാലക്കുട രൂപതാധ്യക്ഷന് മാര് പോളി കണ്ണൂക്കാടന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില് തിരുകര്മ്മങ്ങളില് പങ്കെടുത്തു.
കോട്ടപ്പുറം രൂപതാധ്യക്ഷന് ബിഷപ്പ് ജോസഫ് കാരിക്കശേരി സെന്റ് മൈക്കിള് കത്തിഡ്രലിലാണ് തിരുകര്മ്മങ്ങളില് പങ്കെടുത്തത് .
നെയ്യാറ്റിന്കര അമലോത്ഭവമാതാ കത്തീഡ്രലില് ബിഷപ്പ് ഡോ വിന്സെന്റ് സാമുവലും കോഴിക്കോട് ദൈവമാതാ കത്തിഡ്രലില് ബഷപ്പ് വര്ഗ്ഗിസ് ചക്കാലക്കലും തിരുകര്മ്മളില് പങ്കെടുത്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.