പ്രിന്‍സ് കുരുവിന്‍മുകള്‍
കട്ടയ്ക്കോട് :LCYM കട്ടക്കോട് ഫൊറോന സമിതിയുടെ നേതൃത്വത്തിൽ “ഉണർവ്വ് 2018” എന്ന പേരിൽ യൂണിറ്റ് സന്ദർശനം ആരംഭിച്ചു. എല്ലാ യൂണിറ്റുകളെയും ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ഫൊറോന സമിതി യൂണീറ്റ് സന്ദർശനം നടത്തുന്നത്.
ഫൊറോനയിൽ 7 ഇടവകകളിലായി 22 യൂണിറ്റുകളാണുള്ളത്. ഫൊറോന വികാരി റവ. ഫാ. റോബർട്ട് വിൻസന്റിന്റെയും മറ്റു ഇടവക വികാരിമാരുടെയും ശക്തമായ നേതൃത്വവും ഫൊറോനയിലെ അൽമായരുടെ പിന്തുണയുമാണ് ഫൊറോനയുടെ പിൻബലമെന്ന് ഫൊറോന പ്രസിഡന്റ് സുബി കുരുവിൻമുകൾ അഭിപ്രായപ്പെട്ടു. യുവജന വർഷത്തിൽ ഫൊറോനയിലെ എല്ലാ യുവജനങ്ങളുടെയും സമഗ്രവളർച്ചയും , മാറിവരുന്ന രാഷ്ട്രീയസാഹചര്യങ്ങളിൽ യുവജനങ്ങളെ സഭയോടൊപ്പം ചേർന്നു നിൽക്കുവാൻ പ്രാപ്തരാക്കുക എന്നതും ഫൊറോന നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
സന്ദർശനത്തിന്റെ ആദ്യദിവസം കട്ടക്കോട് ഇടവകയിലെ കട്ടക്കോട്, മാതാനഗർ, പുതുവൈക്കൽ യൂണിറ്റുകളാണ് സന്ദർശിച്ചത്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.