അനില്‍ ജോസഫ്
ലിവ് : യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി വത്തിക്കാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഉക്രെയ്നില് പ്രാര്‍ഥനാ സംഗമം. ഇന്നലെ ലിവ് കത്തീഡ്രലില്‍ നടന്ന പ്രാര്‍ഥനാ സംഗമത്തില്‍ ലിവിലെ ട്രോേപോളിറ്റന് ആര്‍ച്ച് ബിഷപ്പ് മൈക്സിസ്ലാവ് മൊക്രിസിക്കി, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, ഉള്‍പ്പെടെ ഓര്‍ത്തഡോക്സ് ബിഷപ്പുമാരും സന്നിഹിതരായിരുന്നു.
പ്രാര്‍ത്ഥനാ ശുശ്രൂഷക്ക് വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി അധ്യക്ഷത വഹിച്ചു. പ്രാര്‍ഥനയില്‍ ആഴപെട്ട് നമുക്ക് യുദ്ധം അവസാനിപ്പിക്കാമെന്ന് കര്‍ദിനാള്‍ പറഞ്ഞു.
യുദ്ധഭൂമിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പാപ്പയുടെ പ്രാര്‍ഥന അറിയിച്ച കര്‍ദിനാള്‍ പ്രാര്ഥനയിലൂടെയുളള പിന്തുണ ഉക്രെയ്ന് ജനതക്ക് കൈമാറുന്നുവെന്ന് പറഞ്ഞു. വിശ്വാസത്തിലൂടെ നമുക്ക് പലതും ചെയ്യാന്‍ സാധിക്കും എന്നാല്‍ യുദ്ധം ഒരു മണ്ടന്‍ തിരുമാനമാണ്. തുടര്‍ന്ന് പാപ്പയുടെ പ്രതിനിധി ഉക്രേനിയന്‍-പോളണ്ട് അതിര്‍ത്തി കടന്ന് റാവ റുസ്ക-ഹ്രെബെന്നെ സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം സ്ഥിതിഗതികള്‍ അന്വേഷിക്കുകയും അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്ന അഭയാര്‍ഥികളെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം അദ്ദേഹം ലിവിലെ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്റെ ഇടവകയില്‍ അഭയാര്‍ത്ഥികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും അവരോടൊപ്പം അത്താഴം കഴിക്കുകയും ചെയ്തിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.