സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവിന്റെ പേരിൽ പ്രചരിക്കുകയാണ് ഈ ചിത്രം. “മത്സ്യതൊഴിലാളികളെ സംരക്ഷിച്ചത് ഇടതുപക്ഷമാണ് ഞങ്ങൾ ഇടതുപക്ഷത്തിനൊപ്പം” ഇതാണ് ചിത്രത്തിലെ വാചകം. ഇത് തികച്ചും യാഥാർഥ്യവിരുദ്ധവും പൊള്ളയുമാണെന് തിരുവനന്തപുരം രൂപതാ മീഡിയ കമ്മീഷൻ അറിയിച്ചു.
പൊതുതിരഞ്ഞെടുപ്പിൽ കത്തോലിക്ക് സഭ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചു കെ.സി.ബി.സി. അധ്യക്ഷൻ കൂടിയായ സൂസപാക്യം മെത്രാപ്പോലീത്ത സർക്കുലർ വഴി കേരള കത്തോലിക്കാ സഭയുടെ നിലപാട് അറിയിച്ചിരുന്നു. അതുപോലെ തന്നെ, തിരുവനന്തപുരം അതിരൂപതയിലെ വിശ്വാസികൾക്ക് വേണ്ടിയുള്ള ഇടയലേഖനത്തിലും അതേ നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ ഫോർമാറ്റ് ഉപയോഗിച്ച് അഭിവന്ദ്യ പിതാവിന്റെ പേരിൽ സൈബർ പോരാളികൾ പ്രചരിക്കുന്ന ഇത്തരം തെറ്റായ വാർത്തകളെ പുച്ഛത്തോടെ തള്ളിക്കളയേണ്ടതാണ്. കത്തോലിക്കാ സഭാ വിശ്വാസികൾ ഉത്തമബോധ്യത്തോടെ ഇക്കാര്യങ്ങൾ വിലയിരുത്തുകയും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുകയും വേണം.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.