സ്വന്തം ലേഖകൻ
വാഴിച്ചൽ: വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ BONFIRE 2K19 സംഘടിപ്പിച്ചു. ആഗസ്റ്റ് മൂന്നാം തീയതി ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഒരുക്കിയ BONFIRE 2K19- ഫാ.സാജൻ ആന്റണി ഉദ്ഘാടനം ചെയ്തു. ദൈവവിശ്വാസം ഇന്നത്തെ തലമുറയിൽ വളർത്തിയെടുക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടനം നിർവഹിച്ച ഇമ്മാനുവൽ കോളേജിലെ ജീസസ് യൂത്ത് ഡയറക്ടർ കൂടിയായ ഫാ.സാജൻ ഓർമ്മിപ്പിച്ചു.
32 വിദ്യാർത്ഥികൾ പങ്കെടുത്ത പ്രോഗ്രാമിൽ ജീസസ് യൂത്ത് മൂവ്മെന്റിനെക്കുറിച്ചും, ജീസസ് യൂത്തിലൂടെ തങ്ങൾക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും ഈ മൂവ്മെന്റിന്റെ ഭാഗമായ സച്ചിൻ, അരുൺ എന്നിവർ ക്ലാസ്സെടുത്തു. വിവിധതരത്തിലുള്ള ഗ്രൂപ്പ് ആക്ടിവിറ്റികളിലൂടെയും, ആശയങ്ങൾ കൈമാറുന്ന കളികളിലൂടെയും BONFIRE 2K19 ആകർഷകമായി.
തുടർന്ന്, 2019-20 അധ്യായന വർഷത്തിലേക്കുള്ള കോർ ടീമിനെ തിരഞ്ഞെടുത്തു. കോ-ഓർഡിനേറ്റർ – ചരിസ്മ; അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ – ആഷ്‌ബിൻ; ഔട്ട് റീച്ച് കോ-ഓർഡിനേറ്റർ – അഭിജിത്ത്; ഡെക്കറേഷൻ കോ-ഓർഡിനേറ്റർ – അനുപമാരാജ്; ക്രിയേറ്റീവ് മിനിസ്ട്രി – ആഡ്രിൻ, നിമിഷ, അബിൻ.
തുടർന്ന്, ദിവ്യകാരുണ്യ ആരാധനയോടു കൂടിയാണ് BONFIRE 2K19- ന് സമാപനമായത്. നെയ്യാറ്റിൻകര മ്യൂസിക് മിനിസ്ട്രി ഈ പ്രോഗ്രാമിന്റെ വിജയത്തിൽ ഏറെ പങ്കുവഹിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.