ജോസ് മാർട്ടിൻ
ആലപ്പുഴ: പെട്രോളിനും ഡീസലിനും അന്യായമായി വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ രൂപതാ കെ.എൽ.സി.എ. ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ആലപ്പുഴ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു.
ഇന്ധന വില കൂട്ടാനുള്ള അധികാരം കമ്പനികൾക്ക് പൂർണ്ണമായി വിട്ടുകൊടുത്തതോടെ അവർക്ക് തോന്നുന്നതുപോലെ നിത്യവും വില കൂട്ടുകയാണ്. കഴിഞ്ഞ 17 ദിവസങ്ങളായി തുടർച്ചയായി ദിവസവും 50 പൈസ 60 പൈസ അല്ലെങ്കിൽ ഒരു രൂപ വരെ കൂട്ടി, ഇതുവരെ പത്തോ പതിനഞ്ചോ രൂപയോളം വർദ്ധിപ്പിച്ചു. പെട്രോളിന്റെ വിലയാണ് ഇവിടത്തെ മൊത്തം സാമ്പത്തിക അവസ്ഥയെ നിയന്ത്രിക്കുന്നത്. പെട്രോളിന് വില കൂടിയാൽ എല്ലാത്തിനും വില കൂടും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും, ഈ സാഹചര്യത്തിൽ അനന്യമായ വിലകൂട്ടൽ രാജ്യത്ത് ഉണ്ടാക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് കേന്ദ്രസർക്കാർ ഗൗരവപൂർവം ചിന്തിക്കേണ്ടതാണെന്നും ഫാ.സേവ്യർ കുടിയാംശ്ശേരി പറഞ്ഞു.
ആലപ്പുഴ വഴി ചേരി ഇംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മുൻ രൂപതാ പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് പി.ജി.ജോൺ ബ്രിട്ടോ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റുമാരായ ഹെലൻ ഏവ് ദേവൂസ്, സാബൂ വി.തോമസ്, ജനറൽ സെക്രട്ടറി ഇ.വി.രാജു, തോമസ് കണ്ടത്തിൽ, തങ്കച്ചൻ, സോളമൻ പനയ്ക്കൽ, ആൻഡ്രൂസ്, ആൽബർട്ട് പുത്തൻ പുരയ്ക്കൽ, സോണി, പ്രവീൺ, സോളമൻ പഴമ്പാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.