സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ (ICPA) 50-Ɔο അസംബ്ലിയും, മാധ്യമ പ്രവർത്തകരുടെ 25-Ɔο ദേശീയ കൺവെൻഷനും വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ഡോ.ജംബത്തിസ്റ്റ ഡിക്വത്രോ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 29, മാർച്ച് 1 തീയതികളിൽ ഡൽഹിയിൽ ഓഖ്‌ലയിൻ ഡോൺബോസ്കോ സെന്റെറിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ICPA പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോൺസാൽവസ് അധ്യക്ഷതവഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡൽഹി ആർച്ചുബിഷപ്പ് ഡോ.അനിൽ കൂട്ടോ മുഖ്യപ്രഭാഷണവും, ബറയ്പ്പൂർ ബിഷപ്പും സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾക്കായുള്ള സിബിസിഐ കമ്മീഷന്റെ ചെയർമാനുമായ ഡോ.സാൽവദോർ ലോബോ അനുഗ്രഹ പ്രഭാഷണവും, മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് പുരസ്കാര സമർപ്പണവും നടത്തും.
തുടർന്ന്, “മാധ്യമ പ്രവർത്തനം ഇന്ന്: തത്വങ്ങളുടെ മേൽ പ്രായോഗികാവാദത്തിന്റെ മേൽക്കോയ്മയോ? എന്ന വിഷയത്തെ ആസ്പദമാക്കി മുൻ എംപിയും ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്, ദ് ട്രിബ്യൂൺ എന്നീ പത്രങ്ങളുടെ മുൻ മുഖ്യ പത്രാധിപരുമായ എച്ച്.കെ.ദുവ; ദ് വയർ സ്ഥാപക പത്രാധിപൻ എം.കെ.വേണു; ദ് ഫ്രണ്ട്ലൈൻ സീനിയർ ഡെപ്യൂട്ടി എഡിറ്റർ ടി.കെ.രാജലക്ഷ്മി; മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ സെഡ്രിക്ക് പ്രകാശ്; എൻഡിടിവി സീനിയർ ന്യൂസ് എഡിറ്ററും ആങ്കറുമായ രോഹിത് വെല്ലിങ്ടൺ; സിഗ്നിസ് ഇന്ത്യൻ നാഷണൽ പ്രസിഡന്റ് ഫാ.സ്റ്റാൻലി കോഴിച്ചിറ തുടങ്ങിയവർ വിഷയാവതരണം നടത്തും. അവതരണ പ്രബന്ധങ്ങളും, വിചിന്തന വിഷയവുമായി ബന്ധപ്പെട്ട് അംഗങ്ങളിൽ നിന്നുള്ള രചനകളും ഉൾപ്പെട്ട ഒരു ഗ്രന്ഥം സമ്മേളനത്തിൽ പ്രകാശനം ചെയ്യും.
വിശുദ്ധ ഗ്രന്ഥത്തിലും ഇന്ത്യയുടെ മഹിതമായ ഭരണഘടനയിലും ഊന്നിക്കൊണ്ടാണ് സമ്മേളന പരിപാടികൾ ക്രമീകരിച്ചിട്ടുള്ളതെന്ന് ICPA പ്രസിഡന്റ് ഗോൺസാൽവസ്, ജനറൽ സെക്രട്ടറി റവ.ഡോ.സുരേഷ് മാത്യു, ട്രഷറർ ഫാ.ജോബി മാത്യു എന്നിവർ അറിയിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നും അവർ പറഞ്ഞു.
ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ളതും, പ്രാമാണികവുമായ മാധ്യമ കൂട്ടായ്മകളിൽ ഒന്നാണ് 1963-ൽ സ്ഥാപിതമായ ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ. രണ്ടാം വത്തിക്കാൻ കൗൺസിന്റെ ചൈതന്യമായിരുന്നു അതിന്റെ ചാലകശക്തി. ICPAയുടെ അധ്യക്ഷ സ്ഥാനത്ത് എത്തിയ ആദ്യ മലയാളി അൽമായനാണ് പ്രശസ്ത മാധ്യമ പ്രവർത്തകനും, മാധ്യമ പരിശീലകനും, ചരിത്രകാരനായ ശ്രീ.ഇഗ്നേഷ്യസ് ഗോൺസാൽവസ്. ഇദ്ദേഹം ഇപ്പോൾ ഷെക്കൈന വാർത്താ ചാനലിന്റെ ചീഫ് ന്യൂസ് ഡയറക്ടറായും സേവനം ചെയ്തുവരികയാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.