Categories: Kerala

എന്തിനീ ക്രൂരത? മക്കൾ ദൈവത്തിന്റെ ദാനമാണ്… എം.ടി.പി. ആക്ട് ഭേദഗതി പിൻവലിക്കണം; കെ.സി.വൈ.എം. കോട്ടപ്പുറം രൂപത

കോട്ടപ്പുറം രൂപത എക്സ്സിക്യുട്ടീവ് അംഗങ്ങളുടെ നേത്യത്വത്തിൽ പ്രതിഷേധ ക്യാംബെയ്‌ൻ...

ജോസ് മാർട്ടിൻ

കോട്ടപ്പുറം: എം.ടി.പി. ആക്ട് ഭേദഗതി എന്ന കൊടും ക്രൂരതയ്ക്ക് പൊതുസമൂഹം ‘കൂട്ടുനിൽക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടും, “എന്തിനീ ക്രൂരത? മക്കൾ ദൈവത്തിന്റെ ദാനമാണെന്നും, ജീവനെ ഹനിക്കരുത്” എന്ന ആശയം പൊതുസമൂഹത്തിലേക്ക് നൽകികൊണ്ടും കെ.സി.വൈ.എം. കോട്ടപ്പുറം രൂപത എക്സ്സിക്യുട്ടീവ് അംഗങ്ങളുടെ നേത്യത്വത്തിൽ പ്രതിഷേധ ക്യാംബെയ്‌ൻ. കൊടുങ്ങല്ലൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ ക്യാംബെയ്‌ൻ കെ.സി.വൈ.എം.(ലാറ്റിൻ) സംസ്ഥാന പ്രസിഡന്റ് അജിത്ത് കെ.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.

നിലവിൽ അമ്മ വയറ്റിലെ 5 മാസം (20 ആഴ്ച്ച) വരെ ഗർഭഛിദ്രം അനുവദിച്ചിരിക്കുന്ന കാലത്ത് അതിനെ ഭേദഗതി ചെയ്ത് 6 മാസം (24 ആഴ്ച്ച) ആയി കൂട്ടുവാൻ കേന്ദ്ര സർക്കാർ എടുത്തിരിക്കുന്ന തീരുമാനം ഒരിക്കലും അംഗീകരിക്കാനാകാത്തതതാണെന്നും, അമ്മ വയറ്റിലെ 6 മാസമായ കുഞ്ഞുങ്ങളെ കൂടി കൊന്നൊടുക്കിയാൽ ഏതാണ്ട് ഒരു വർഷം 3 കോടി കുഞ്ഞുങ്ങളായിരിക്കും കൊന്നൊടുക്കപ്പെടുകയെന്നും പ്രതിഷേധ ക്യാംബെയ്‌നിലൂടെ സമൂഹത്തെ അറിയിച്ചു. കൊടുങ്ങല്ലൂർ ബസ്സ്റ്റാന്റ് പരിസര പ്രദേശങ്ങളിലും, മൂത്തുകുന്നം ജംഗ്ഷിലും, പറവൂരിലും പ്രതിഷേധ ക്യാംബെയ്‌നിന്റെ ഭാഗമായി ബോധവത്ക്കരണ ലീഫ് ലെറ്റുകളും വിതരണം ചെയ്തു.

പ്രതിഷേധ ക്യാംബെയ്‌നിന്റെ ഉദ്ഘാടനത്തിന് കോട്ടപ്പുറം രൂപത കെ.സി.വൈ.എം. പ്രസിഡന്റ് അനീഷ് റാഫേൽ അദ്ധ്യക്ഷത വഹിച്ചു. ശേഷം, പറവൂരിൽ നടന്ന സമാപന സമ്മേളനം കെ.സി.വൈ.എം. മുൻസംസ്ഥാന ജന.സെക്രട്ടറി പോൾ ജോസ് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് സനൽ സാബു അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് റെയ്ച്ചൽ ക്ലീറ്റസ്, ട്രഷറർ ജെൻസൻ ആൽബി, സെക്രട്ടറി ഷാൽവി ഷാജി, രൂപത ഭാരവാഹികളായ ഹയ സെലിൻ, റിതുൽറോയ്, ആമോസ് മനോജ് എന്നിവർ സംസാരിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 day ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago