സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി രൂപതാ മുൻ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിൽ കാലംചെയ്തു, 78 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ഇന്നലെ വൈകുന്നേരത്തോടുകൂടി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന്, തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു.
ഇടുക്കി രൂപയുടെ ആദ്യ ബിഷപ്പായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, വിരമിച്ചതിനുശേഷം കഴിഞ്ഞ രണ്ടു വർഷമായി ഇടുക്കിരൂപതാ ആസ്ഥാനത്ത് വിശ്രമ ജീവിതത്തിലായിരുന്നു.
അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ മൃതദേഹ സംസ്കാരം മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മെയ് 5 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വാഴത്തോപ്പ് കത്തീഡ്രലിൽ നടക്കും. സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ക്രമീകരണങ്ങൾ നടത്തുക.
ജനനം: 1942 സെപ്റ്റംബർ 23-ന് പാലയ്ക്ക് സമീപമുള്ള കുരുവനാൽ, മാതാപിതാക്കൾ ലൂക്ക-എലിസബത്ത് (കുഞ്ഞുകുട്ടി – ഏലിക്കുട്ടി) ദമ്പതികളുടെ മൂന്നാമത്തെ മകൻ.
പൗരോഹിത്യ സ്വീകരണം: 1971 മാർച്ച് 15-ന് ബിഷപ്പ് മാർ മാത്യു പോത്തനമുഴിയിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബ ഇടവകയായ കുഞ്ചിത്തണ്ണിയിലെ തിരുക്കുടുംബ ദേവാലയത്തിൽ വച്ച്.
പഠനം: ലിറ്റർജിക്കൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി.
മറ്റ് പ്രവർത്തന മേഖലകൾ: ഡോക്ടറേറ്റ് പഠനാന്തത്തിന് മുൻപും ശേഷവും ഏതാനും ഇടവകകളിൽ സേവനം ചെയ്തു.
1990-ൽ അദ്ദേഹം രൂപതയുടെ ചാൻസലറായും സെക്രട്ടറിയായും നിയമിതനായി. കൂടാതെ, വടവാതൂർ പൗരസ്ത്യ വിദ്യാപീഠം വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു.
2000-ൽ കോതമംഗലത്തെ സെന്റ് ജോസഫ്സ് മൈനർ സെമിനാരിയുടെ റെക്ടറായി നിയമിതനായി.
എപ്പിസ്‌കോപ്പൽ പദവി: 2003-ൽ കോത്തമംഗലം രൂപതയുടെ എട്ട് ഫൊറോനാകളെ വേർതിരിച്ച് ഇടുക്കി എപ്പാർക്കി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സ്ഥാപിച്ചപ്പോൾ, റവ.ഡോ.മാത്യു ആനിക്കുഴിക്കാട്ടിലിനെ ആദ്യത്തെ ബിഷപ്പായി നിയമിച്ചു.
തുടർന്ന്, 2003 മാർച്ച് 2-ന് ഇടുക്കി രൂപത ഉദ്ഘാടനം ചെയ്യപ്പെടുകയും, ബിഷപ്പായി അഭിക്ഷിതതാനാവുകയും, ആദ്യ ബിഷപ്പായി സ്ഥാനമേൽക്കുകയും ചെയ്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.