Categories: Diocese

ഇംഗ്ലണ്ട് സംഘം മദര്‍ തെരേസായുടെ ലോകത്തിലെ ആദ്യ ദേവാലയം സന്ദര്‍ശിച്ചു

ഇംഗ്ലണ്ട് സംഘം മദര്‍ തെരേസായുടെ ലോകത്തിലെ ആദ്യ ദേവാലയം സന്ദര്‍ശിച്ചു

അനിൽ ജോസഫ്

മാറനല്ലൂര്‍: മേലാരിയേട് മദര്‍ തെരേസായുടെ പേരിലുള്ള ആദ്യ ദേവാലയം ഇംഗ്ലണ്ടിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘം സന്ദര്‍ശിച്ചു. ഇഗ്ലണ്ടിലെ ഹാലീസ്വനിലെ ഔര്‍ ലേഡി ആന്‍ഡ് സെന്‍റ് കെനീം പാരിഷ് ഗ്രൂപ്പിലെ ആംഗങ്ങളാണ് ദേവാലയത്തിലെത്തിയത്.

നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ഇടവകകളില്‍ ധാരാളം പേർ, കുട്ടികളും വൃദ്ധരുമായി സഹായങ്ങൾ അർഹിക്കുന്നവരായുണ്ടെന്ന് അവർ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പാവങ്ങളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ നാമത്തിലുളള ആദ്യ ദേവാലയത്തെയും സന്ദർശിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു.

ഇടവകയെ ആത്മീയമായി ദത്തെടുക്കുന്നതിനും പദ്ധതിയുളളതായി സംഘാഗമായ ഡേവിഡ് പറഞ്ഞു. ജെയ്ന്‍, ബെഥേന്‍ തുടങ്ങിയവരാണ് ഇടവക സന്ദര്‍ശിച്ച മറ്റ് സംഘാഗങ്ങള്‍.

ഇടവകയിലെ വിന്‍സെന്‍റ് ഡി പോള്‍ സംഘടന വഴിയാണ് സഹായമെത്തിക്കുന്നതെന്ന് രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു. ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ്, സഹവികാരി ഫാ.അലക്സ് സൈമണ്‍, വിന്‍സെന്‍റ് ഡി പോള്‍ സെട്രല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് രാജമണി, അകൗണ്ടന്‍റ് എ. ക്രിസ്തുദാസ്, കൗണ്‍സില്‍ സെക്രട്ടറി സജി ജോസ്, വിഴിഞ്ഞം രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago