
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൊറോണ വൈറസ് ബോധവത്കരണ പരിപാടി രൂപതാ അധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകർ പൊതു സമൂഹത്തിന് ആത്മവിശ്വാസം പ്രദാനം ചെയ്യണമെന്ന് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധി തരണം ചെയ്യാൻ പൊതുരംഗത്ത് സാക്ഷ്യം വഹിക്കാൻ
അധ്യാപക സമൂഹം രംഗത്തിറങ്ങണമെന്ന് ആലപ്പുഴ ബിഷപ്പ് ആനാപറമ്പിൽ ആഹ്വാനം ചെയ്തു. ടിച്ചേഴ്സ് ഗിൽഡ് രൂപതാ പ്രസിഡന്റ് ജോസ് ആന്റണിക്ക് ബോധവൽക്കരണ പോസ്റ്റർ കൈമാറിക്കൊണ്ട് ബോധവത്കരണ പരിപാടി അദ്ദേഹം പ്രകാശനം ചെയ്തു.
എപ്പിസ്കോപ്പൽ വികാരി മോൺ.ആന്റെണി തേറാത്ത് അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ കോർപ്പൊറേറ്റ് മാനേജർ ഫാ.രാജു കളത്തിൽ, പി.പി. റിനോൾഡ് തുടങ്ങിയവർ പ്രസംഗിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.