Categories: Kerala

ആലപ്പുഴ രൂപതാ ‘അടിസ്ഥാന ക്രൈസ്തവ സമൂഹം’ 25-ന്റെ നിറവിൽ

ആലപ്പുഴ രൂപതാ 'അടിസ്ഥാന ക്രൈസ്തവ സമൂഹം' 25-ന്റെ നിറവിൽ

ഫാ.ജോൺസൻ പുത്തൻവീട്ടിൽ

ആലപ്പുഴ: ആലപ്പുഴ രൂപതാ അടിസ്ഥാന ക്രൈസ്തവ സമൂഹം (ബി.സി.സി) സിൽവർ ജൂബിലി ആഘോഷിച്ചു. ജനുവരി 4,5 തീയതികളിലായി ആലപ്പുഴ പാസ്റ്ററൽ സെൻട്രലിലും, ആലപ്പുഴ ലിയോ തേർട്ടീന്ത് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലുമായിട്ടായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

നാലാം തീയതി വൈകുന്നേരം പ്രതിനിധി സമ്മേളനത്തോടെ ആരംഭിച്ച ആഘോഷങ്ങൾക്ക്‌ ആലപ്പുഴ രൂപത അദ്ധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ് പതാക ഉയർത്തി തുടക്കംകുറിച്ചു.

 

ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ജെയിംസ് ആനാപ്പറമ്പിൽ സന്ദേശം നൽകി. ബി.സി.സി.യുടെ ആരംഭത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും, ആരംഭിക്കാൻ ഇടയാക്കിയ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തെ പറ്റിയും, ഉപ്പായും, പുളിമാവ് ആയും, പ്രകാശവുമായി മാറേണ്ട, ക്രൈസ്തവന്റെ വിളിയെ പറ്റിയും പിതാവ് പ്രതിനിധികളെ ഉദ്ബോധിപ്പിച്ചു.

തുടർന്ന്, ഫാ. ജോയ് പുത്തൻവീട്ടിൽ ‘ബി.സി.സി. ശാക്തീകരണം ജൂബിലിക്ക് ശേഷം’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

രണ്ടാം ദിവസം ജസ്റ്റിസ് കുര്യൻ ജോസഫ് ‘അല്മായന്റെ അജപാലന വീക്ഷണത്തിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. സഭയോടൊത്തു ചിന്തിക്കുന്ന അല്മായ സമൂഹമാണ് രൂപതയുടെ ചങ്കും കരളുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. വിളിക്കുകയും, വിശുദ്ധീകരിക്കുകയും, അയക്കുകയും ചെയ്ത ദൈവത്തിലാണ് ഓരോരുത്തരുടെയും ആശ്രയം ഉണ്ടാവേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുടുംബ ബന്ധങ്ങൾ തകരുന്നതിനെ പറ്റിയുള്ള ആകുലതയും അദ്ദേഹം മറച്ചുവച്ചില്ല. ‘ഒന്നിപ്പിച്ചവൻ കൂടെയില്ലെങ്കിൽ ഒന്നിച്ചു നിൽക്കാൻ ആവില്ല’ എന്ന് പറഞ്ഞ അദ്ദേഹം ‘വിശുദ്ധ കുർബാനയ്ക്ക് ഏറ്റവും മുൻപിൽ നിന്ന് പങ്കുകൊണ്ടതുകൊണ്ടാണ് ഏറ്റെടുത്ത മേഖലകളിലെല്ലാം ഏറ്റവും മുൻപിൽ നിൽക്കാൻ ദൈവം തന്നെ അനുവദിച്ചതെന്ന’ വിജയരഹസ്യം പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല.

തുടർന്ന്, കെ.ആർ.എൽ.സി.സി. & ബി.സി.സി. കമ്മീഷൻ റിസോഴ്സ് പേഴ്സൻ ശ്രീ. പ്ലാസിഡ് ഗ്രിഗരി ‘ഏകീകൃത വീക്ഷണവും സംവിധാനവും കേരള ലത്തീൻ സഭയിൽ രൂപപ്പെടുത്തേണ്ട ആവശ്യകത’യെക്കുറിച്ച് ക്ലാസ്സെടുത്തു.

ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം ബി.സി.സി.കളുടെ ശക്തിയും, ദൗർബല്യവും സാധ്യതകളും വിശകലനം ചെയ്ത്, പ്രതിനിധികളെ ആവേശഭരിതരാക്കി.
ബി.സി.സി. കേവലമൊരു സംഘടനയല്ലെന്നും, അല്മായൻ തന്റെ വിളി അറിഞ്ഞ് വികസിപ്പിക്കേണ്ട പ്രേഷിത മേഖലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ജെയിംസ് ആനാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പുനലൂർ രൂപതാ അദ്ധ്യക്ഷനും കെ.ആർ.എൽ.സി.സി.യുടെ ബി.സി.സി. കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി.

കെ.ആർ.സി.സി.യുടെ ബി.സി.സി. കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഗ്രിഗറി ആർബി, വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറൽ. റവ.സി. ട്രീസ ചാൾസ്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ജാക്സൺ ആറാട്ടുകുളം, ബി.സി.സി.രൂപതാ ജനറൽ കൺവീനർ ശ്രീ.ജോസഫ് പുളിക്കൽ എന്നിവർ ആശംസകളർപ്പിച്ചു.

തുടർന്ന്, ജൂബിലി വർഷത്തിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം നേടിയവരെ ആദരിച്ചു. സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ലിയോ തേർട്ടീന്ത് ഹയ്യർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കേരള ലത്തീൻ സമുദായത്തിന്റെ തനതു കലാരൂപമായ ‘ചവിട്ടുനാടകം’ സമ്മേളനത്തിനന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു.

25വർഷം കൈപിടിച്ച് കൂടെ നടന്ന ദൈവത്തിന് കൃതജ്ഞത അർപ്പിച്ചുകൊണ്ട്, പേപ്പൽ ആന്തത്തോടെ യോഗം സമാപിച്ചു.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

7 hours ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago