
നേഹാ മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ ചരിത്രത്തിലാദ്യമായി സിവിൽ സർവീസ് പരീക്ഷയിൽ 329-Ɔο റാങ്കു നേടി വിജയിച്ച ആലപ്പുഴ തുമ്പോളി ക്രൈസ്റ്റ് ഭവനിൽ ഔസേപ്പച്ചൻ-വിനീത ദമ്പതികളുടെ മകൻ ഡോ.നിർമ്മൽ ഔസേപ്പച്ചൻ (29) കാത്തലിക് വോക്സ് ഓൺലൈനു നൽകിയ അഭിമുഖത്തിൽ നിന്ന്.
ഡോ.നിർമ്മൽ ഔസേപ്പച്ചൻ പങ്കുവെയ്ക്കുന്ന ചില യാഥാർത്ഥ്യങ്ങൾ:
വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെയേറെ പിന്നോക്കം നില്‍ക്കുന്ന ലത്തീന്‍ സമുദായത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിന്റെ തുടക്കമായി തന്റെ ഈ വിജയത്തെ വേണമെങ്ങില്‍ കണക്കാമെന്നും, വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലേക്ക് ഭരണമേഖലകളിലേക്ക് ലത്തീന്‍സമുദായത്തില്‍ നിന്നുള്ള ആളുകള്‍ കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡോ.നിർമ്മൽ പറയുന്നു.
പ്രൈമറി തലങ്ങളിൽ ലഭിക്കുന്ന വിദ്യാഭ്യാസ ഗുണമേന്മയുടെ തുടർച്ച ഇല്ലാതെപോകുന്നത് സമൂഹത്തിന്റെ ഉന്നത മേഖലകളിൽ എത്തപ്പെടേണ്ടതിനെ പിന്നോട്ട് വലിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. അതിനാൽ, ഈ അവസ്ഥയെ മറികടക്കുന്ന ഒരു സിസ്റ്റം മറ്റു സഭകളിലെ പോലെ ലത്തീന്‍സഭക്കും ഉണ്ടായേ തീരൂ. ഒരു സാമൂഹിക വിപ്ലവം തന്നെ ലത്തീന്‍ സമുദായത്തില്‍ ഉണ്ടായെങ്ങില്‍ മാത്രമേ നമുക്ക് പിടിച്ചുകയറാൻ പറ്റുകയുള്ളൂ.
ലത്തീന്‍ സമുദായത്തില്‍, നല്ലൊരുശതമാനവും മത്സ്യമേഖലയുമായി ബന്ധപ്പെട്ട, സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന സമൂഹമാണ്. എങ്കിലും, തങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളുടെയും ഇടയിലും അടുത്ത തലമുറയ്ക്ക് എത്രത്തോളം നല്ല വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കുമോ അത് നൽകണം.
കത്തോലിക്കാ സഭയെന്ന ചട്ടക്കൂടിനകത്ത്, മുകള്‍ത്തട്ട് മുതല്‍ താഴെതട്ട് വരെ നല്ല നിയത്രണം നമുക്ക് ലഭിക്കുന്നു. അതുകൊണ്ടുതന്നെ, കൃത്യതയോടെയുള്ള സ്വഭാവരൂപീകരണം വളരെഏറെ സാധ്യവുമാണ്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മതബോധനം നമ്മുടെ കുട്ടികളിൽ സ്വഭാവം രൂപീകരണം വേണ്ട രീതിയിൽ ഉണ്ടാക്കുന്നില്ല എങ്കില്‍ ഈ സിസ്റ്റത്തിന്റെ വലിയ പരാധീനതയായി തന്നെ കാണേണ്ടിവരും.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.