Categories: Kerala

ആലപ്പുഴ രൂപതയിൽ യുവജനദിനാഘോഷവും, സമാധാന സന്ദേശ റാലിയും, സമാധാന പ്രതിജ്ഞയും

ആലപ്പുഴ രൂപതയിലെ പുത്തൻകാട് ഇടവകയിൽ സമാധാന പ്രതിജ്ഞ നടത്തി

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപത യുവജ്യോതി കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ പുന്നപ്ര സെന്റ്.ജോസഫ് ഇടവകയിൽ രൂപതാ യുവജനദിനാഘോഷവും, സമാധാന സന്ദേശ റാലിയും സംഘടിപ്പിച്ചു. ആലപ്പുഴ രൂപതാ കെ.സി.വൈ.എം അംഗങ്ങൾ നേതൃത്വം നൽകിയ ദിവ്യബലിക്ക് യൂണിറ്റ് ഡയറക്ടർ ഫാ.ആൻസൺ കാർമ്മികത്വം വഹിച്ചു.

തുടർന്ന്, ഫൊറോനാ വികാരി ഫാ.പോൾ.ജെ. അറയ്ക്കൽ പതാക ഉയർത്തി യുവജന ദിനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി ആഹ്വാനം ചെയ്ത “സമാധാന നടത്തം” സന്ദേശ ജാഥയ്ക്ക് രൂപത പ്രസിഡന്റ് ശ്രീ.എം.ജെ.ഇമ്മാനുവൽ നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി പോൾ ആന്റണി, ആനിമേറ്റർ സി.റീനാ തോമസ്, മേരി അനില, കെവിൻ ജൂഡ്, അഡ്രിൻ ജോസഫ്, അമല ജോസഫ്, വർഗ്ഗീസ് ജെയിംസ്, അനെറ്റ് സെബാസ്റ്റ്യൻ, വിനീത ലൂയിസ്, ടോം ചെറിയാൻ, ജെസ്ല പീറ്റർ, എൽറോയ്‌, ദീപക്, എന്നിവർ നേതൃത്വം നൽകി.

പുത്തൻകാട് ഇടവകയിൽ യുവജന ദിനാഘോഷവു സമാധാന പ്രതിജ്ഞയും

ആലപ്പുഴ രൂപതയിലെ പുത്തൻകാട് ഇടവകയിൽ യുവജന സമിതിയുടെ നേതൃത്വത്തിൽ യുവജന ദിനാഘോഷവും സമാധാന പ്രതിജ്ഞയും നടന്നു. ദിവ്യബലിയെ തുടർന്ന് പതാക ഉയർത്തി, സമാധാന പ്രതിജ്ഞ നടത്തി. തുടർന്ന്, ഫ്രാൻസിസ് പാപ്പയുടെ CHRISTUS VIVIT (ക്രിസ്തു ജീവിക്കുന്നു) എന്ന യുവജനങ്ങൾക്കുള്ള അപ്പസ്റ്റോലിക ആഹ്വാനം റവ.ഡോ.യേശുദാസ് കാട്ടുങ്കൽ തയ്യിൽ പരിചയപ്പെടുത്തി.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago