Categories: Kerala

ആലപ്പുഴയിൽ നിന്നുള്ള പ്രവാസികളായ രൂപതാംഗങ്ങൾക്ക് ഇടയന്റെ സാന്ത്വനം

പ്രവാസികളായ രൂപതാംഗങ്ങളുമായി zoom app വഴി സംസാരിച്ചു...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസികളായ രൂപതാംഗങ്ങളുമായി zoom app വഴി സംസാരിച്ചു. ആലപ്പുഴ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും, റേഡിയോ നെയ്തലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഇന്നലെ അഭിമുഖം സംഘടിപ്പിച്ചത്.

അഭിമുഖത്തിൽ പ്രവാസികൾ ഈ പ്രത്യേക സാഹചര്യത്തിൽ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചോദിച്ചറിയുകയും, രൂപതയുടെ ഭാഗത്തുനിന്നും കഴിയുന്ന എല്ലാവിധ സഹായങ്ങളും നൽകുമെന്നും പിതാവ് ഉറപ്പ് നൽകി. രൂപതാ പ്രവാസകാര്യ കമ്മീഷൻ ഡയറക്ടർ ഫാ.സൈജു തോമസ് ചിറയിയിലുമായി ബന്ധപ്പെട്ടായിരിക്കും കാര്യങ്ങൾ ക്രമീകരിക്കുകയെന്നും ബിഷപ്പ് പറഞ്ഞു. അഭിമുഖത്തിന്റെ അവസാനം ലോകമെമ്പാടുമുള്ള കോവിഡ് ബാധിതർ, അവരെ ശുശ്രുഷിക്കുന്ന ആരോഗ്യ പ്രവർത്തകർ, മരിച്ച വിശ്വാസികൾ എന്നിവർക്കായി പ്രാർത്ഥിക്കുകയും, ആശീർവാദം നൽകുകയും ചെയ്തു.

രൂപതയുടെ കോൾ സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുവേണ്ടി, രൂപതയുടെ വെബ്സൈറ്റിൽ പ്രവാസികൾക്ക് തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് രൂപതയുടെ പി.ആർ.ഒ. ഫാ.സേവ്യർ കുടിയാംശേരിക്ക് പിതാവ് നിർദേശം നൽകി. അഭിമുഖത്തിൽ പങ്കുചേർന്ന വൈദീകരോട് വിദേശത്ത് ഇപ്പോൾ നൽകിവരുന്ന സേവനങ്ങളെ കുറിച്ച് ബിഷപ്പ് അന്വേഷിച്ചറിഞ്ഞു.

ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.പയസ് ആറാട്ട്കുളം, ഫാ.സൈജു തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നിന്ന് zoom വഴി അഭിമുഖത്തിൽ പങ്കെടുത്തു. രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.സേവ്യർ കുടിയാംശേരി, ശ്രീ.ജാക്സ്സൺ പീറ്റർ എന്നിവരാണ് അഭിമുഖത്തിന് വേണ്ട ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുത്തത്.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

6 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago