സ്വന്തം ലേഖകൻ
വയനാട്: പ്രളയം ദുരിതത്തിലാക്കിയവരെ സഹായിക്കുവാനുള്ള ആരവമൊഴിഞ്ഞു തുടങ്ങിയപ്പോൾ ഉപേക്ഷിക്കപ്പെട്ടവരെ തേടി ഇറങ്ങിയ ഒരുകൂട്ടം വൈദികർ മാതൃകയാവുന്നു. കോഴിക്കോട് രൂപതയിലെ ഒരു കൂട്ടം യുവവൈദികരാണ് ഉപേക്ഷിക്കപ്പെട്ടവരെ തേടിയിറങ്ങിയിരിക്കുന്നത്.
കാസയും പീലാസയും എടുക്കുന്ന കൈകളിൽ, വൈദിക പരിശീലനത്തിന് മുൻപ് കൽപ്പണിക്കുപോയി തഴക്കം വന്നവരും ഉണ്ട്. സെപ്റ്റംബർ 13-ന് അവരുടെ ആദ്യ സ്പർശനം കിട്ടിയത് സുഗന്ധഗിരിയിലെ നിർദ്ധനരായ കുടുംബത്തിനാണ്. മണ്ണ് മാറ്റി, തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ച്, നടപ്പാദ ക്രമീകരിച്ച് സാന്ത്വനമായിമാറി കോഴിക്കോട് രൂപതയിലെ ഒരു കൂട്ടം വൈദീകർ.
ഫാ. ഡാനി ജോസഫിന്റെ
നേതൃത്വത്തിലായിരുന്നു ഈ സന്നദ്ധപ്രവർത്തനം. കോഴിക്കോട് പിയറിസ്റ്റ് സെമിനാരിയിലെ വൈദിക വിദ്യാർത്ഥികൾ റെക്ടർ ഫാ. ജോബിയുടെ നേതൃത്വത്തിൽ കൂടെക്കൂടി. ഇത് വൈദിക പരിശീലനത്തിലെ വിലപ്പെട്ട പരിശീലനമായിരുന്നെന്നും, കഷ്ടതയനുഭവിക്കുന്നവരോട് ഇഴുകിച്ചേരാനുള്ള തീഷ്ണ സെമിനാരി വിദ്യാർത്ഥികൾക്ക് ലഭിച്ചുവെന്നും, അവർ അങ്ങേയറ്റം ആവേശത്തിലാണെന്നും റെക്ടർ ഫാ. ജോബി പറയുന്നു.
അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവിന്റെ വാക്കുകൾ ഇങ്ങനെ: തകർന്ന കുടുംബത്തിന് നിങ്ങൾ വലിയ ആശ്വാസമാണ് നല്‍കിയത്. മറ്റുള്ളവര്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ ക്ക് വലിയ ഒരു മാതൃകയും പ്രചോദനവുമാണ് നിങ്ങൾ നല്‍കിയത്. തുടര്‍ന്നും, കഷ്ടതഅനുഭവിക്കുന്നവരോടൊപ്പം രൂപതാ മക്കള്‍ ഉണ്ടാവും.
എല്ലാം നഷ്ടപ്പെട്ട ഞങ്ങൾക്ക് ആശ്വാസമായി. ഇനി ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാമെന്നുള്ള ആത്മ വിശ്വാസം ലഭിച്ചുവെന്ന് സുഗന്ധഗിരിയിലെ റോബെർട്ടും കുടുംബവും പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.