അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചു പാദുവയെന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ഥാടനത്തിന് കൊടിയേറി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ആയിരക്കണക്കിന് വിശ്വാസികളെയും തീര്‍ഥാടകരെയും സാക്ഷിയാക്കി ഇടവക വാകാരി ഫാ.ജോയി മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ചൊവ്വാഴ്ച വൈകിട്ട് 03.00ന് കൊച്ച് പളളിയില്‍ നിന്നാരംഭിച്ച തിരുസ്വരൂപ പ്രദക്ഷിണം 11.45 ഓടെ ദേവാലയത്തിലേക്ക് പ്രവേശിച്ച ശേഷമാണ് 13 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന തീര്‍ഥാടന തിരുനാളിന്റെ കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.
ഇന്നലെ നടന്ന സമൂഹ ദിവ്യബലിക്ക് രൂപത ജൂഡിഷ്യല്‍ വികാര്‍ മോണ്‍.ഡി.സെല്‍വരാജന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ബാലരാപുരം ഫൊറോന വികാരി ഫാ.ഷൈജുദാസ് വചന സന്ദേശം നല്‍കി.
ഇന്ന് രാവിലെ നടക്കുന്ന പ്രഭാത ദിവ്യബലിക്ക് സഹവികാരി ഫാ.പ്രദീപ് ആന്‍റോ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 4.30 മുതല്‍ സങ്കീര്‍ത്തന പാരായണം ജപമാല ലിറ്റിനി നൊവേന എന്നിവ ഉണ്ടാവും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് രൂപത ഫിനാന്‍സ് ഡയറക്ടര്‍ മോണ്‍.അല്‍ഫോണ്‍സ് ലിഗോറി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപത പ്രൊക്കുറേറ്റര്‍ ഫാ.പയസ് ലോറന്‍സ് വചനം പങ്കുവെയ്ക്കും.
തുടര്‍ന്ന് നടക്കുന്ന പ്രണാമ സന്ധ്യ മന്ത്രി കടകം പളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പാറശാല എംഎല്‍എ സികെ ഹരീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ എംഎല്‍എ മാരായ ഐബി സതീഷ്, പിസി കുഞ്ഞിരാമന്‍, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, ഫാ.പ്രദീപ് ആന്‍റോ, വാര്‍ഡ് മെമ്പര്‍ സുനില്‍ കുമാര്‍, അവണാകുഴി സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ സോമന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എപി ശശികുമാര്, പിസി വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.