സ്വന്തം ലേഖകൻ
വിജയവാഡ: ആന്ധ്രയിലെ ദളിത് ക്രൈസ്തവര്‍ക്ക് മുമ്പില്‍ ഒടുവില്‍ നീതി. അവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയുള്ള ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പട്ടികജാതി പദവി നല്‍കുന്നതോടെ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ലക്ഷക്കണക്കിന് ദളിത ക്രൈസ്തവരുള്ള ആന്ധ്രയില്‍ കാലങ്ങളായി ഉയിര്‍ന്നിരുന്ന ആവശ്യത്തിനാണ് നിയമനിര്‍മ്മാണത്തിലൂടെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയത്. നിയമസഭ പാസാക്കിയ ബില്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്രത്തിന് സമര്‍പ്പിച്ചു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്ന് ബില്ല് അവതരണത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ദളിത് ബുദ്ധമതക്കാര്‍ക്കും ദളിത് സിക്ക് മതക്കാര്‍ക്കും പട്ടികജാതി വിഭാഗത്തിന് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ കാലങ്ങളായി ലഭിച്ചിരുന്നപ്പോള്‍, ഒഴിവാക്കപ്പെട്ടിരുന്നത് ദളിത് ക്രൈസ്തവര്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടിയുള്ള ഭരണഘടനഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയതായും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
മന്ത്രിമാരായ ഗണ്ടാ ശ്രീനീവാസ റാവുവും, കെ.അച്ചന്നൈദുവും ചേര്‍ന്നാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ദളിത് ക്രൈസ്തവര്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് പട്ടികജാതി പദവി. എന്നാല്‍, അനുകൂലമായിരുന്നില്ല ഭരണനേതൃത്വത്തിന്റെ പ്രതികരണം. ആന്ധ്രാ നിയമസഭ പാസാക്കിയ ഈ ബില്ലിനെ രാജ്യത്തെമ്പാടുമുള്ള ദളിത് ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.