Categories: Diocese

ദേവാലയത്തോട് ചേർന്ന് വൈദീകമന്ദിരം പണിയണം; ബാലരാമപുരം ഇടവകയിലെ വിശ്വാസിസമൂഹം പ്രക്ഷോഭത്തിലേക്ക്

ദേവാലയത്തോട് ചേർന്ന് വൈദീകമന്ദിരം പണിയണം; ബാലരാമപുരം ഇടവകയിലെ വിശ്വാസിസമൂഹം പ്രക്ഷോഭത്തിലേക്ക്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ദേവാലയത്തോട് ചേർന്ന് വൈദീക മന്ദിരം പണിത്, ഇടവകയിൽ സ്ഥിരമായി വൈദീകനെ താമസിക്കുവാൻ ആവശ്യവുമായി ബാലരാമപുരം ഇടവകയിലെ വിശ്വാസി സമൂഹം. ഇടവക (ഇടവക ഊരു) കമ്മിറ്റിയ്ക്കു നൽകിയ കത്തിലാണ് ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്.

കുറച്ചു നാളുകളായി ബാലരാമപുരം ഇടവകയിലെ ഭൂരിഭാഗം വരുന്ന വിശ്വസി സമൂഹം തങ്ങൾക്ക് കൂദാശകൾ കൃത്യതയോടെ തങ്ങളുടെ ഇടവക പള്ളിയിൽ തന്നെ ലഭ്യമാകാത്തതിൽ വിഷമസന്ധിയിലാണ്. തിരുസഭ പറയുന്ന രീതിയിൽ ഇടവക പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഇടവക കമ്മിറ്റി മനസുകാണിക്കാത്തതിനാലും, വൈദീകരെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കടന്നതോടെയും, നെയ്യാറ്റിൻകര രൂപത വൈദീകനെ പിൻവലിക്കുകയായിരുന്നു.

തുടർന്ന്, പലതവണ തിരുവനന്തപുരം അതിരൂപതയുമായി ചേർന്ന് അനുരഞ്ജന ശ്രമങ്ങൾ രൂപത നടത്തിയെങ്കിലും അവയൊന്നും അംഗീകരിക്കുവാൻ ഇടവക (ഊരു) കമ്മിറ്റിയിലെ തല്പര കക്ഷികൾ തയ്യാറായിരുന്നില്ല. അതേസമയം, പല ഓൺലൈനിൽ പത്രങ്ങളിലും, മറ്റ് സോഷ്യൽ മീഡിയായിലൂടെയും വ്യാജവാർത്തകൾ നൽകി രൂപതയുടെ മേൽ കുറ്റം ആരോപിക്കാനുള്ള വിഫലശ്രമത്തിലായിരുന്നു അവർ.

രൂപതയിലെ മറ്റ് 247 ഇടവകകളിലും ഉള്ളതുപോലെയുള്ള സമിതികളുടെ രൂപീകരണം, വൈദീകന് തന്റെ അജപാലനധർമ്മം നിർവഹിക്കുവാനുള്ള സ്വാതന്ത്ര്യം, വൈദീകമന്ദിരം ദേവാലയത്തോട് ചേർന്ന് നിർമ്മിച്ച്‌ വൈദീകനെ അവിടെ താമസിപ്പിക്കുക, തുടങ്ങിയ രൂപതയുടെ നിർദ്ദേശങ്ങൾ 22 വർഷങ്ങളായിട്ടും പാലിക്കപ്പെടാൻ താല്പര്യം കാണിക്കാത്ത സ്ഥിതി നിലനിൽക്കുകയാണ് ഇവിടെ. അതുപോലെ തന്നെ, ഇക്കഴിഞ്ഞ തിരുനാളിന് പത്രത്തിൽ ‘കുർബാന ചൊല്ലുന്നതിനും, ധ്യാനം നടത്തുന്നതിനും വൈദീകാനെ ആവശ്യമുണ്ട്’ എന്ന പരസ്യം കൊടുക്കുകയും, ഒടുവിൽ തിരുസഭ പുറത്താക്കിയതും, വിവാഹം കഴിച്ചു ജീവിക്കുന്നതുമായ ചില വ്യക്തികളെ കൊണ്ടുവന്ന് ബലിയർപ്പിച്ച് വിശുദ്ധകുർബാനയെ അധിക്ഷേപിക്കുകയും, വലിയൊരു വിശ്വാസസമൂഹത്തെ വഞ്ചിക്കുകയും ചെയ്യുന്ന അവസ്ഥവരെ ഉണ്ടായിരുന്നു.

 

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago