അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ആഘോഷങ്ങളില്ലാതെ സപ്തതി ആഘോഷിച്ച് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. ഇന്നലെ (10.08.2020) രാവിലെ 7.30-ന് ബിഷപ്പ്സ് ഹൗസിലെ ചാപ്പലില്‍ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിനും ഫിനാന്‍സ് ഓഫീസര്‍ ഫാ.സാബു വര്‍ഗ്ഗീസിനും ചുരുക്കം ചില വൈദീകര്‍ക്കുമൊപ്പം ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാണ് സപ്തതി ദിനം രൂപതാധ്യക്ഷൻ പ്രാര്‍ഥനാ നിര്ഭരമാക്കിയത്. തുടര്‍ന്ന്, വൈദീകര്‍ക്കൊപ്പം പ്രാഭാത ഭക്ഷണ സമയത്ത് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പെതുവായുളള ആഘോഷങ്ങള്‍ വേണ്ടെന്ന് ബിഷപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സപ്തതി ആഘോഷത്തില്‍ ചുരുക്കം വൈദീകര്‍ മാത്രം പങ്കെടുത്തത്. രാവിലെ തന്നെ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചു.
തുടര്‍ന്ന്, വിവിധ രൂപതകളിലെ അധ്യക്ഷന്മാര് ആശംസകള്‍ അറിയിച്ചു. പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൂസേബിയോസും വികാരി ജനറല്‍ മോണ്‍.സജിന്‍ ജോസ് കോണാത്തുവിളയും നേരിട്ടെത്തി ആശംസ അറിയിച്ചു. കൂടാതെ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിപേര്‍ അശംസകളറിയിച്ച് ബിഷപ്പ്സ് ഹൗസിലെത്തിയിരുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.