സ്വന്തം ലേഖകൻ
എറണാകുളം: സംവരണ നിഷേധം ഉള്പ്പെടെയുള്ള വിഷയങ്ങളില് ശക്തമായി സമര രംഗത്തിറങ്ങാന് കെ.എല്.സി.എ. സംസ്ഥാന ജനറല് കൗണ്സില് തീരുമാനിച്ചു. വികസന വിഷയങ്ങളിലും എല്ലാകാര്യങ്ങളിലും എപ്പോഴും നഷ്ടങ്ങള് മാത്രമാണ് കേരളത്തിലെ ലത്തീന് കത്തോലിക്കര്ക്ക് നേരിടേണ്ടിവരുന്നത്. ഇടക്കൊച്ചിയില് നടന്ന സംസ്ഥാന ജനറല് കൗണ്സില് യോഗത്തില് കേരളത്തിലെ എല്ലാ ലത്തീന് രൂപതകളിലും നിന്നുള്ള പ്രതിനിധികള് പങ്കെടുത്തു.
ഓഖി വിഷയത്തിലും പ്രളയപുനരധിവാസത്തിലും സര്ക്കാര് അലംഭാവം വെടിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിലെ കരിമണല് ഘനനം നിര്ത്തിവച്ച് ജനജീവിതം സുരക്ഷിതമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസില് പിന്നാക്ക വിഭാഗങ്ങള്ക്ക് സംവരണം നിഷേധിക്കുന്നതിനെതിരെ ജനുവരി 16 -ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില് നടക്കുന്ന സമരത്തിന് കെ.എല്.സി.എ. നേതൃത്വം നല്കും.
സംസ്ഥാന ജനറല് കൗണ്സില് കൊച്ചി രൂപതാ ബിഷപ്പ് ജോസഫ് കരിയില് ഉദ്ഘാടനം ചെയ്തു. ആന്റണി നൊറോണ അധ്യക്ഷതവഹിച്ചു. ഷാജി ജോര്ജ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ.വി. തോമസ് എംപി, കെ.ജെ. മാക്സി എം.എല്.എ. എന്നിവര് മുഖ്യാതിഥികളായി പങ്കെടുത്തു. അഡ്വ. ഷെറി ജെ തോമസ് റിപ്പോര്ട്ട് അവതരിപ്പിച്ചു. ജോസഫ് പെരേര വരവ്ചിലവ് കണക്കുകള് അവതരിപ്പിച്ചു. മോന് ജോസ് നവാസ്, അഡ്വ റാഫേല് ആന്റണി, ഇ ഡി ഫ്രാന്സിസ്, ഫാ ഫ്രാന്സിസ് സേവ്യര്, ഫാ. തോമസ് തറയില്, ഫാ. ഷാജികുമാര്, ജോയി ഗോതുരുത്ത്, അഡ്വ ജസ്റ്റിൻ കരിപാട്ട് എം സി ലോറന്സ്, ഫാ ആന്റണി കുഴിവേലി, പൈലി ആലുങ്കല്, എന്നിവര് പ്രസംഗിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.