Categories: Diocese

അയിര ഹോളി ക്രോസ്‌ പളളി വികാരി ഫാ.ജോയിയുടെ ബൈക്ക്‌ സാമൂഹ്യ വിരുദ്ധര്‍ അഗ്‌നിക്കിരയാക്കി

അയിര ഹോളി ക്രോസ്‌ പളളി വികാരി ഫാ.ജോയിയുടെ ബൈക്ക്‌ സാമൂഹ്യ വിരുദ്ധര്‍ അഗ്‌നിക്കിരയാക്കി

നെയ്യാറ്റിന്‍കര ; പളളി മേടക്ക്‌ മുന്നില്‍ പാര്‍ക്ക്‌ ചെയ്യ്‌തിരുന്ന ബൈക്ക്‌ സാമൂഹ്യ വിരുദ്ധര്‍ അഗ്‌നിക്കിരയാക്കി. അയിര ഹോളി ക്രോസ്‌ പളളി വികാരിയും നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ വൈദികനുമായ ഫാ.ജോയ്‌യുടെ ബൈക്കാണ്‌ സാമൂഹ്യ വിരുദ്ധര്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്‌. ഇന്ന്‌ പുലര്‍ച്ചെ കുര്‍ബാനക്ക്‌ മുമ്പായി പളളിമണിയടിക്കാന്‍ ഉപദേശി പളളിയിലെത്തുമ്പോഴാണ്‌ ബൈക്ക്‌ കത്തിയ നിലയില്‍ കണ്ടെത്തുന്നത്‌.

ഇന്നലെ വൈകിട്ട്‌ ഫാ സി ജോയ്‌ പുറത്ത്‌ പോയ ശേഷം ഏഴരയോടെ പളളിമേടക്ക്‌ മുന്നില്‍ ബൈക്ക്‌ പാര്‍ക്ക്‌ ചെയ്യ്‌തിരുന്നു. കത്തിയമര്‍ന്ന ബൈക്കിന്‌ സമീപത്തു നിന്ന്‌ പെട്രോള്‍ നിറച്ച കുപ്പിയും ലൈറ്ററും ഉപേക്ഷിച്ച നിലയില്‍ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌ . ആളി കത്തിയ തീയില്‍ പളളി മേടയുടെ ജന്നാലകള്‍ കത്തിയമരുകയും ചുവര്‍ തകരുകയും ചെയ്യ്‌തു .

പ്രദേശത്തെ ബെവെറേജ്‌ ഔട്ട്‌ ലെറ്റിനെതിരെ ഫാ.സി.ജോയ്‌യുടെ നേതൃത്വത്തില്‍ സമരങ്ങള്‍ ശക്‌തമായി നടക്കുന്നുണ്ടാായിരുന്നു. എന്നാല്‍ മറ്റ്‌ വ്യക്‌തി വിരോധങ്ങളോ വൈരാഗ്യങ്ങളോ ഇല്ലെന്ന്‌ വൈദികന്‍ പറഞ്ഞു. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം അരംഭിച്ചതായി പാറശാല സിഐ ബിനുകുമാര്‍ പറഞ്ഞു. ഫോറന്‍സിക്‌ വിഭാഗവും ഡോഗ്‌ സ്‌ക്വഡും പരിശോധന നടത്തി .

സംഭവ സ്‌ഥലം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌താദാസ്‌, പാറശാല ഫൊറോന വികാരി ഫാ.റോബര്‍ട്ട്‌ വിന്‍സെന്റ്‌, ഫാ.ലോറന്‍സ്‌, ഡോ.ക്രിസ്‌തുദാസ്‌ തോംസണ്‍ , ഫാ.എ.എസ്‌ പോള്‍ , ഫാ.കിരണ്‍ , ഫാ. ഷിബു ജെർമനി, കാരോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.അനിത എന്നിവര്‍ സംഭവ സ്‌ഥലം സന്ദര്‍ശിച്ചു.ബൈക്ക്‌ പൊഴിയൂര്‍ സ്റ്റേഷനിലേക്ക്‌ മാറ്റി

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

17 hours ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

1 day ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

2 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago