സ്വന്തം ലേഖകൻ
‘മരണം’ കള്ളനെ പോലെ വരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഏതു നേരം വരും എന്ന് നേരത്തെ നിശ്ചയമുണ്ടായിരുന്നുവെങ്കില്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കാമായിരുന്നു. പക്ഷേ അപ്രതീക്ഷിത നേരത്തായിരിക്കും അത് നമ്മെ പിടികൂടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ ടെലിവിഷന്‍ അവതാരകനും, ഗായകനുമായിരുന്ന രാജേഷ് ചാക്യാരുടെ മരണം ഈ സത്യത്തെ ഒരിക്കല്‍കൂടി അടിവരയിടുന്നു.
പോട്ട ആശ്രമവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു രാജേഷ് ചാക്യാര്‍. അദ്ദേഹത്തിന്റെ മരണം അടുത്തറിയാവുന്നവര്‍ക്കെല്ലാം വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മരണത്തിന്റെ ആഘാതത്തില്‍ അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എസ്.തോമസ് രചിച്ച്, സുമേഷ് കൂട്ടിക്കല്‍ സംഗീതം നിര്‍വഹിച്ച്, രാജേഷ് എച്ച്. ആലപിച്ചിരിക്കുന്ന ഗാനമാണ് “മരണം വരുമെന്ന സത്യം മറക്കരുതേ”.
മരണം വരുമെന്ന സത്യം മറക്കരുതേ
അതു ഏതുനേരവും അണയാം ഓര്‍മ്മ വേണം
മരണത്തെ ഭയപ്പെടരുതേ അത്
ഈശോയിലേക്കുള്ള പാതയല്ലേ
പരസ്പരമുള്ള പകയും വെറുപ്പും മറന്ന്, സ്‌നേഹിക്കാനും ക്ഷമിക്കാനും ഓര്‍മ്മിപ്പിക്കുന്ന ഗാനമാണിത്. മരണം ഇതാ തൊട്ടരികില്‍ നില്പുണ്ട്. എന്നാല്‍ അതോര്‍ത്ത് ഭയപ്പെടുകയുമരുത്. ഈ സത്യമാണ് ഗാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. തത്വചിന്താപരമായ വരികളും വരികള്‍ക്കൊത്ത ഈണവും ഈ ഗാനത്തെ ശ്രോതാക്കള്‍ക്ക് ഹൃദ്യമായ ഒരു അനുഭവമാക്കിമാറ്റുന്നു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.