സ്വന്തം ലേഖകന്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര ലത്തീന് രൂപതയിലെ പ്രഥമ ദൈവദാസനായ ‘മുതിയാവിള വല്ല്യച്ചന്’ ഫാദര് അദെയോദാത്തൂസ് ഒ.സി.ഡി. യെ ധന്യപദവിയിലേക്ക് ഉയര്ത്തുന്നതിനുള്ള ഭാഗമായി രൂപതാതല നാമകരണ നടപടികളുടെ സമാപനം ഒക്ടോബര് 20 ഞായറാഴ്ച നെയ്യാറ്റിന്കര അമലോത്ഭവമാതാ കത്തീഡ്രലില് നടക്കും.
ഉച്ചകഴിഞ്ഞു 3 മണിക്ക് നെയ്യാറ്റിന്കര സെന്റ് തെരേസാസ് കോണ്വെന്റ് സ്കൂളില് നിന്ന് ആരംഭിക്കുന്ന വിശ്വാസ പ്രഘോഷണ യാത്രയോടെയാണ് രൂപതാതല നാമകരണ നടപടികളുടെ സമാപനത്തിന് തുടക്കമാവുക. 4 മണിയോടെ കത്തീഡ്രല് പള്ളിയില് നടക്കുന്ന പൊന്തിഫിക്കല് ദിവ്യബലിയ്ക്കും സമാപന തിരുക്കര്മ്മങ്ങള്ക്കും നെയ്യാറ്റിന്കര രൂപതാ മെത്രാന് ഡോ. വിന്സെന്റ് സാമുവല് നേതൃത്വം നല്കും. തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന് ഡോ. ക്രിസ്തുദാസ്, കൊല്ലം രൂപതാ മുന്മെത്രാന് ഡോ. സ്റ്റാന്ലി റോമന് എന്നിവര് സഹകാര്മ്മികരാകും.
രൂപതാതല നാമകരണ നടപടികളുടെ സമാപനത്തിന് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രൂപതയിലെ 11 ഫൊറോനകളില് നിന്നായി 3000ല് അധികം വിശ്വാസികള് വിശ്വാസ പ്രഘോഷണ യാത്രയില് തിരുക്കര്മ്മങ്ങളിലും പങ്കെടുക്കുമെന്ന് നെയ്യാറ്റിന്കര രൂപതാ വികാരി ജനറല് പറഞ്ഞു.
തിരുവനന്തപുരത്തെ കാര്മ്മല്ഹില് ആശ്രമത്തിലും മുതിയാവിള കേന്ദ്രമാക്കി മലയോര പ്രദേശങ്ങളായ മായം, അമ്പൂരി എന്നിവിടങ്ങളിലും 1927 മുതല് 1968 വരെ ജാതിമത വ്യത്യാസമില്ലാതെ നടന്നും സൈക്കിളിലും യാത്ര ചെയ്ത് മിഷന് പ്രവര്ത്തനം നടത്തിയ കര്മ്മലീത്ത മിഷണറിയാണ് അദെയോദാത്തൂസച്ചന്. ജീവിച്ചിരിക്കുമ്പോള് തന്നെ ‘പുണ്യാളനച്ചന്’ എന്നും ‘തലമുറകളുടെ സംരക്ഷകന്’ എന്നും ‘മുതിയാവിള വല്യച്ചന്’ എന്നുമൊക്കെ ജനങ്ങള് അദ്ദേഹത്തെ വിളിച്ചിരുന്നു.
വിശ്വാസ പ്രഘോഷണ യാത്രയും പൊന്തിയഫിക്കല് ദിവ്യബലിയും സമ്മേളനവും തതത്സമയ സംപ്രേഷണം കാത്തലിക് വോക്സിലും നെയ്യാറ്റിന്കര രൂപതാ മീഡിയകമ്മിഷന് ചാനല് സാന്ജോ ന്യൂസിലും കാണാം.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.