Categories: Kerala

ഫാ. അദെയോദാത്തൂസ് ധന്യപദവി ഇന്ത്യയിലെ ചടങ്ങുകള്‍ പൂര്‍ത്തിയായി

വിശ്വാസ പ്രഘോഷണ യാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ പ്രഥമ ദൈവദാസനായ ‘മുതിയാവിള വല്ല്യച്ചന്‍’ ഫാ. അദെയോദാത്തൂസ് ഒ.സി.ഡി. യെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഭാഗമായി രൂപതാതല നാമകരണ നടപടികളുടെ സമാപനമായി. ഇന്നലെ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് ഇന്ത്യയിലെ ചടങ്ങുകള്‍ പൂര്‍ണ്ണമായത്.

ഇന്നലെ ഉച്ചകഴിഞ്ഞു 3 മണിക്ക് നെയ്യാറ്റിന്‍കര സെന്‍റ് തെരേസാസ് കോണ്‍വെന്‍റ് സ്കൂളില്‍ നിന്ന് ആരംഭിച്ച വിശ്വാസ പ്രഘോഷണ യാത്രയില്‍ നൂറ്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. 11 ഫൊറോനകളില്‍ നിന്ന് ബാനറുകളുടെ പുറകില്‍ മാലാഖ കുട്ടികളും മുത്തുക്കുടകളും, പേപ്പല്‍ഫ്ളാഗുകളും അദെയോദാത്തൂസച്ചന്‍റെ ജീവിതം വരച്ചുകാട്ടുന്ന ഫ്ളോട്ടുകളും അണിനിരന്നു. ആലുംമ്മൂട് ജംഗ്ഷന്‍വഴി ബസ്റ്റാന്‍ഡ് കവലയിലൂടെ വിശ്വാസ പ്രഘോഷണയാത്ര കത്തീഡ്രലില്‍ സമാപിച്ചു.

4.30 തോടെ കത്തീഡ്രല്‍ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.കൊല്ലം രൂപതാ മുന്‍മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ വചന സന്ദേശം നല്‍കി. സാധാരക്കാരായ വിശ്വാസികളുടെ വിശ്വാസ പരമായ കാര്യങ്ങളില്‍ മാത്രമല്ല അവരുടെ ജീവിതങ്ങളില്‍ തന്നെ മാറ്റം വരുത്തിയ വൈദികനാണ് ഫാ. അദെയോദാത്തുസെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വിശ്വാസം പ്രഘോഷിച്ച അച്ചന്‍ പുതുതലമുറക്ക് മാതൃകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ്, നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.കിസ്തുദാസ്, കര്‍മ്മലീത്ത സഭയില്‍ നിന്നും വികാര്‍ പ്രൊവിന്‍ഷ്യള്‍ ഫാ.ഫ്രാന്‍സിസ് ചിറ്റുപറമ്പില്‍, അല്‍മായ കര്‍മ്മലീത്ത സഭ ഡെലിഗേറ്റ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജോര്‍ജ്ജ് എടപ്പുലവന്‍, പ്രൊവിന്‍ഷ്യാള്‍ കൗണ്‍സിലര്‍ ഫാ.ജോസഫ് ചക്കാലക്കുടിയില്‍ വൈസ്പ്രേസ്റ്റുലേറ്റര്‍ ഫാ.കുര്യന്‍ ആലുങ്കല്‍ രൂപതാ ശുശൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വിപി ജോസ്, മോണ്‍.വിന്‍സെന്‍റ് കെ പീറ്റര്‍, മോണ്‍.സെല്‍വരാജ് രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി

 

ദിവ്യബലിയെ തുടര്‍ന്ന് നടന്ന പ്രത്യേക സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന വേദിയില്‍ 6 ക്യാരിബാഗുകളിലും രണ്ട് പെട്ടികളിലുമായി ഫാദര്‍ അദെയോദാത്തൂസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഫയലുകള്‍ പ്രതിഷ്ഠിച്ചു. സമ്മേളനത്തിനിടെ ദൈവദാസന്‍ ഫാദര്‍ അദെയോദാത്തൂസിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പും സീലും പതിപ്പിച്ചു. രൂപത നാമകരണ നടപടികള്‍ക്ക് വേണ്ടി പ്രത്യേകം സ്ഥാപിച്ച കോടതി ജഡ്ജിയും നെയ്യാറ്റിന്‍കര രൂപത ജുഡീഷ്യല്‍ വികാരിമായ മോണ്‍.ഡി.സല്‍വരാജന്‍ രൂപത നോട്ടറി ഫാദര്‍ ജോയ് സാബു ചാന്‍സിലര്‍ ഡോ.ജോസ്റാഫേല്‍, വൈസ് പ്രോസ്റ്റുലേറ്റര്‍ ഫാ.കുര്യന്‍ ആലുങ്കല്‍ ഫാ.അനുരാജ് എന്നിവര്‍ തങ്ങള്‍ ഏറ്റെടുത്ത കര്‍ത്തവ്യം സത്യസന്ധമായി നിര്‍വഹിച്ചു കൊള്ളുന്ന പ്രതിജ്ഞ ചൊല്ലി, തുടര്‍ന്ന് 4530 പേജുള്ള ഫയല്‍ രൂപതാ അധ്യക്ഷന് സമര്‍പ്പിച്ചു പിന്നീട് ഈ ഫയല്‍ റോമിലെത്തിക്കാന്‍ നാമകരണം നടപടികളുടെ വൈസ് പ്രോസ്റ്റുലേറ്റര്‍ ഫാ. കുര്യന്‍ ആലുങ്കലിന് കൈമാറി. ട്രാന്‍സ്ക്രിപ്റ്റ് എന്നറിയപ്പെടുന്ന 4530 പേജുകള്‍ അടങ്ങിയ ഫയലിന്‍റെ യഥാര്‍ത്ഥ പകര്‍പ്പ് ബിഷപ്പാണ് സൂക്ഷിക്കുന്നത്. ഇത് സീല്‍ ചെയ്യ്ത് രൂപതാ ചാന്‍സിലര്‍ ഡോ.ജോസ്റാഫേല്‍ സ്വീകരിച്ചു. ഇതിന്‍റെ പകര്‍പ്പാണ് റൂമിലേക്ക് അയക്കുന്നത് ഏറെ താമസിയാതെ ഫാ.അദേയോ ദാത്തൂസിനെ ഫ്രാന്‍സിസ് പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് രൂപതാവൃത്തങ്ങള്‍ അറിയിച്ചു.

 

തിരുവനന്തപുരത്തെ കാര്‍മ്മല്‍ഹില്‍ ആശ്രമത്തിലും മുതിയാവിള കേന്ദ്രമാക്കി മലയോര പ്രദേശങ്ങളായ മായം, അമ്പൂരി എന്നിവിടങ്ങളിലും 1927 മുതല്‍ 1968 വരെ ജാതിമത വ്യത്യാസമില്ലാതെ നടന്നും സൈക്കിളിലും യാത്ര ചെയ്ത് മിഷന്‍ പ്രവര്‍ത്തനം നടത്തിയ കര്‍മ്മലീത്ത മിഷണറിയാണ് അദെയോദാത്തൂസച്ചന്‍. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘പുണ്യാളനച്ചന്‍’ എന്നും ‘തലമുറകളുടെ സംരക്ഷകന്‍’ എന്നും ‘മുതിയാവിള വല്യച്ചന്‍’ എന്നുമൊക്കെ ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. 1968ലാണ് ഫാ.അദെയോദാത്തൂസിന്‍റെ മരണം. അച്ചന്‍റെ ഭൗതീകദേഹം വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തിലാണ് സംസ്കരിച്ചിരിക്കുന്നത്. 2018 ഒക്ടോബര്‍ 20 നാണ് അച്ചനെ ദൈവദാസന്‍പദവിയിലേക്ക് ഉയര്‍ത്തിയത്

 

 

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

16 hours ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago