നെയ്യാറ്റിൻകര: അടിസ്‌ഥാന ക്രൈസ്‌തവ സമൂഹങ്ങളാണ് (ബി.സി.സി. യൂണിറ്റുകൾ) ലത്തീൻ സഭയുടെ ചാലക ശക്‌തിയായി പ്രവർത്തിക്കുന്നതെന്ന് ആലുവ പൊന്തിഫിക്കൽ സെമിനാരി പ്രൊഫസർ ഡോ. ഗ്രിഗറി ആർ ബി.
ഇടവകകളിലെ അടിസ്‌ഥാന ക്രൈസ്‌തവ സമൂഹങ്ങളെ പ്രവർത്തനക്ഷമമാക്കേണ്ട വലിയ ചുമതല ശുശ്രൂഷ കോ ഓർഡിനേറ്റർമാർക്കുണ്ടെന്ന് അദേഹം പറഞ്ഞു. നെയ്യാറ്റിൻകര രൂപതയിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ശുശ്രൂഷ കോ ഓർഡിനേറ്റർമാർക്കുളള ക്ലാസ് പത്താംങ്കല്ല് തിരുഹൃദയ ദേവാലയത്തിൽ നടത്തുകയായിരുന്നു അദ്ദേഹം. മിഷൻ കോൺഗ്രസിന്റെ ആശയങ്ങൾ ബി.സി.സി. യൂണിറ്റുകൾ വഴി വിശ്വാസ സമൂഹത്തിലേക്ക് എത്തിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
ബി.സി.സി. യൂണിറ്റുകളിൽ ശുശ്രൂഷ കോഓർഡിനേറ്റർമാരുടെ പങ്കും ഇടവകാ രൂപതാ പ്രവർത്തനങ്ങളുടെ ചാലക ശക്‌തിയായി ശുശ്രൂഷാ കോ ഓർഡിനേറ്റർമാർ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കെ.ആർ.എൽ.സി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിലും ക്ലാസെടുത്തു.
വിവിധ ഇടവകളിൽ നിന്നുളള 150 തിലധികം ശുശ്രൂഷ കോ ഓർഡിനേറ്റർമാർ ക്ലാസിൽ പങ്കെടുത്തു. വിവിധ ആനിമേറ്റർമാരുടെ നേതൃത്വത്തിൽ ഫൊറോന അടിസ്‌ഥാനത്തിൽ ചെറു ചർച്ചകളോടെയാണ് പരിപാടി സമാപിച്ചത്. രൂപതാ ബി.സി.സി. എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. അജീസ് ക്രിസ്‌തുദാസ് പരിപാടിക്ക് നേതൃത്വം നല്‍കി
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.