സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി ; അടുത്ത വര്‍ഷം ഒക്‌ടോബറില്‍ നടത്താനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിന് മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജന സംഗമം സംഘടിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം . ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനത്തിന്റെ അടിസ്‌ഥാനത്തില്‍ 2018 മാര്‍ച്ച് 19 മുതല്‍ 24 വരെ യുവജന സംഗമം സംഘടിപ്പിക്കുമെന്ന് സിനഡ് സെക്രട്ടറിയേറ്റ് അറിയിച്ചു.
കത്തോലിക്കാ യുവജന പ്രസ്‌ഥാനങ്ങള്‍ക്ക് പുറമെ ഇതര ക്രൈസ്‌തവ യുവജന സംഘങ്ങളും മറ്റ് മതത്തില്‍പ്പെട്ട യുവജന പ്രതി നിധികളും സംഗമത്തില്‍ പങ്കെടുക്കും . യുവജനതയുടെ ശബ്‌ദവും വിശ്വാസവും സംശയങ്ങളും സഭക്ക് കേള്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന ബിഷപ് മാരുടെ സിനഡിന്റെ പ്രധാന വിഷയവും യുവ ജനതയാണ് .
സിനഡിന് മുന്നോടിയിായി വവിവിധ സഭകളിലും മത വിശ്വാസങ്ങളിലും പെട്ടവരുടെ സംശയങ്ങളും ആകുലതകളും പങ്കു വക്കാനുളള അവസരം കൂടിയാണ് ആഗോള യുവജന സംഗമമെന്ന് സിനഡ് സെക്രട്ടറിയേറ്റ് വ്യക്‌തമാക്കി.സിനഡ് സമ്മേളനം അവസാനിക്കുന്ന ഒക്‌ടോബര്‍ 24 ന് പിറ്റേന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പ്പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ വാര ശുശ്രൂഷകളില്‍ പങ്കെടുക്കാനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.