സ്വന്തം ലേഖകന്
നെയ്യാറ്റിന്കര ; നെയ്യാറ്റിന്കര രൂപതയുടെ കീഴിലെ സാമൂഹ്യ സംഘടനയായ ഇന്റഗ്രല് ഡവലപ്മെന്റ് സൊസൈറ്റി (നിഡ്സ്) യുടെ നേതൃത്വത്തില് കാര്ഷിക മേഖലക്ക് ഉണര്വ്വ് പകര്ന്ന് കൊണ്ട് 21 കോടി രൂപയുടെ വായ്പ്പകള് വിതരണം ചെയ്തു. നെയ്യാറ്റിന്കര, നെടുമങ്ങാട് , കാട്ടാക്കട താലൂക്കുകളില് പ്രവര്ത്തിക്കുന്ന 3600 സ്വയം സഹായ സംഘങ്ങളില് നിന്നും തെരെഞ്ഞെടുത്ത 1513 പേര്ക്കാണ് വായ്പകള് വിതരണം ചെയ്യ്തത്. ഗാര്ഹിക കൃഷിക്കും മട്ടുപ്പാവ് കൃഷിക്കും നിരവധി അപേക്ഷകരാണ് ഉണ്ടായിരുന്നത്. 4 ഘട്ടങ്ങളിലായാണ് 21 കോടി രൂപ വിതരണം ചെയ്തത്. കൃഷിക്കും കൃഷിയിതര സംരഭങ്ങള്ക്കും നെയ്യാറ്റിന്കര രൂപതയും നിഡ്സും കുടുതല് പ്രോത്സാഹനം നല്കുമെന്ന് രൂപതാ വികാരി ജനറല് മോണ്. ജി.ക്രിസ്തുദാസ് പറഞ്ഞു. 5000രൂപ മുതല് 40000 രൂപവരെയുളള വായ്പകളാണ് വിതരണം ചെയ്തത് . കാത്തലിക് സിറിയന് ബാങ്കുമായി സഹകരിച്ചാണ് വായ്പാ വിതരണം നടന്നത്. പരിപാടി കാത്തലിക് സിറിയന്ബാങ്ക് സോണല് മാനേജര് വര്ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടര് ഫാ. എസ്. എം. അനില്കുമാര് മുഖ്യ സന്ദേശം നല്കി.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.