സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര ; ഫാത്തിമ മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് കൊുളള സന്ദേശ യാത്രക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി . നൂറ് വര്‍ഷം മുമ്പ് പരിശുദ്ധ കന്യകാ മറിയം ഫാത്തിമയിലെ മൂന്ന് ഇടയ ബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കി ആഗോള തലത്തില്‍ നടത്തുന്ന സന്ദേശ യാത്രക്കാണ് നെയ്യാറ്റിന്‍കരയില്‍ സ്വീകരണം നല്‍കിയത്. നെയ്യാറ്റിന്‍കര അമലോത്‌ഭവമാതാ കത്തീഡ്രലില്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവലും വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസും ചേര്‍ന്ന് സന്ദേശ യാത്രയെ സ്വീകരിച്ചു. തിങ്കളാഴ്‌ച നെയ്യാറ്റിന്‍കര രൂപതയില്‍ പ്രവേശിച്ച സന്ദേശയാത്ര മാണിക്യപുരം വിശുദ്ധ കൊ ത്രേസ്യാ ദേവാലയം ,ചുളളിമാനൂര്‍ ഫൊറോന ദേവാലയം , കട്ടയ്‌ക്കോട് സെന്റ് ആന്റണീസ് ദേവാലയം , മുതിയാവിള സെന്റ് ആല്‍ബര്‍ട്ട്‌സ് ദേവാലയം , ചെമ്പൂര്‍ ക്രിസ്‌തുരാജ ദേവാലയം , തെക്കന്‍ കുരിശുമല , പാറശാല സെന്റ് പീറ്റര്‍ ദേവാലയം , ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയം , വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയം തുടങ്ങിയിടങ്ങിളിലെ പ്രയാണത്തിന് ശേഷമാണ് നെയ്യാറ്റിന്‍കരയില്‍ എത്തി ച്ചേര്‍ന്നത്.ഇന്ന് 3 മണിക്ക് നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. വി.പി ജോസ് . ചാന്‍സലര്‍ ഡോ.ജോസ്‌റാഫേല്‍ , കരിസ്‌മാറ്റിക് രൂപതാ എക്‌സിക്യൂട്ടിവ് സെക്രട്ടറി ഫാ.ബിനു.ടി , ജൂഡിഷ്യല്‍ വികാര്‍ ഡോ.സെല്‍വരാജന്‍ തുടങ്ങിവര്‍ സഹ കാര്‍മ്മികരായി.നാളെ തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ തീര്‍ദേശ മേഖലയില്‍ പ്രയാണം നടത്തും . വല്ലാര്‍പാടം ബസലിക്കയിലാണ് സന്ദേശ യാത്രയുടെ സമാപനം
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.
View Comments
Great
Hi fine
It's marvellous site.
Electronic church...great...
It's actually a cool and helpful piece of info. I am happy that you shared this helpful information with us.
Please stay us up to date like this. Thank you for sharing.
This excellent website definitely has all the information I
needed about this subject and didn't know who to ask.