Categories: Diocese

“RUHA 2K18” പെരുങ്കടവിള ഫൊറോനതല യുവജനദിനാഘോഷം

"RUHA 2K18" പെരുങ്കടവിള ഫൊറോനതല യുവജനദിനാഘോഷം

അനൂപ് ജെ. ആർ. പാലിയോട്

പെരുങ്കടവിള: ലാറ്റിൻ കാത്തോലിക് യൂത്ത് മൂവ്മെന്റ്‌ (LCYM) പെരുങ്കടവിള ഫൊറോനയുടെ യുവജനദിനാഘോഷം “റൂഹാ 2K18” എന്ന പേരിൽ, ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് മാരായമുട്ടം സെന്റ് മേരീസ് ദേവാലയത്തിൽ ആഘോഷിച്ചു.

ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 178 യുവജനങ്ങൾ പങ്കെടുത്തു കൊണ്ട് യുവജനവർഷത്തിലെ യുവജനദിനം വിപുലമാക്കി. മാതാവിനോടുള്ള ഭക്തി സൂചകമായി ജപമാലയോടുകൂടിയാണ് യുവജനദിനാഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.

ഫൊറോന പ്രസിഡന്റ് ശ്രീ. അനൂപ്.ജെ.ആർ പാലിയോട് പതാക ഉയർത്തി. തുടർന്ന്, ഇന്ററാക്ടിങ് സെക്ഷൻ ശ്രീ. ജോസ് അരുവിക്കരയും സംഘവും നയിച്ചു. ഈ സെക്ഷനിൽ യുവജനങ്ങൾ പാട്ടും ഡാൻസുമൊക്കെയായി “റൂഹാ2K18” അർത്ഥവത്തതാക്കി.

ഫൊറോന പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിന് ഫൊറോന ഡയറക്ടർ ഫാ. അജീഷ് ക്രിസ്തുദാസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഫൊറോന പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗവും, LCYM സംസ്ഥാനസമിതി സെക്രട്ടറി ശ്രീമതി. സരിഷ പ്രവീൺ ആശംസകളർപ്പിക്കുകയും ചെയ്തു.

തുടർന്ന്, കഴിഞ്ഞ SSLC, Plus 2 പരീക്ഷകളിൽ എല്ലാ വിഷയത്തിനും A+ നേടിയവരെയും, രൂപത മതബോധന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെയും ആദരിച്ചു.

മാരായമുട്ടം യൂണിറ്റ് പ്രസിഡന്റ് കുമാരി അഞ്‌ജലി സ്വാഗതവും, ഫൊറോന ജനറൽ സെക്രട്ടറി ശ്രീ. ക്രിസ്റ്റിൻദാസ് മണ്ണൂർ കൃതജ്ഞതയുമർപ്പിച്ചു.

തുടർന്ന്, എല്ലാ യുവജനങ്ങളും കൊടിമരത്തിന്റെ ചുവട്ടിൽ ഒത്തുകൂടുകയും ഫൊറോന പ്രസിഡന്റ് പതാക താഴ്ത്തികൊണ്ട് “റൂഹാ 2K18” ഫൊറോനതല യുവജനദിനാഘോഷത്തിന് സമാപനം കുറിക്കുകയും ചെയ്തു.

മാരായമുട്ടം LCYM യൂണിറ്റ് ഒരുക്കിയ വിരുന്നുസൽകാരം “റൂഹാ 2K18”-ന്റെ മാറ്റ് വർധിപ്പിച്ചു.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

1 day ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

2 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

6 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

7 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

1 week ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

2 weeks ago