
ബിബിൻ ജോസഫ്
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ RC മാര്യേജ് ബ്യൂറോ രൂപം കൊണ്ടു. രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴിൽ നവംബർ 4-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 10.30 ന് അഭിവന്ദ്യ ജോസഫ് കാരിക്കശ്ശേരി പിതാവ് RC മാര്യേജ് ബ്യൂറോ (RC MATRIMONIAL) ഉദ്ഘാടനം ചെയ്തു. കെ.ആർ.എൽ.സി.സി. യുടെ കീഴിലുള്ള 12 രൂപതകളും ഒന്നിച്ച് ചേർന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ജീവിത പങ്കാളിയെ കണ്ടെത്താൻ ലോകത്തെവിടെയിരുന്നും അന്വേഷണം നടത്തുവാനുള്ള സുവർണ്ണാവസരം ഈ ബ്യൂറോ ഒരുക്കുന്നുവെന്ന് ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടർ ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി പറഞ്ഞു. RC മാര്യേജ് ബ്യൂറോയുടെ ഉദ്‌ഘാടന പരിപാടിക്ക് കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ.ആന്റെണി കുരിശിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.സി.യുടെ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഡോ.എ.ആർ. ജോൺ മുഖ്യാതിഥിയായിരുന്നു.
കൂടാതെ, കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, രൂപത മതബോധന ഡയറക്ടർ ഫാ.ഡയസ് വലിയ മരത്തിങ്കൽ, കത്തീഡ്രൽ വികാരി ഫാ.അംബ്രോസ് പുത്തൻവീട്ടിൽ, ഫാ.നിക്സൻ കാട്ടാശ്ശേരി, ഫാ.ജിന്റോ, സി.സിസിലിയ എന്നിവർ ആശംസകൾ അർപ്പിച്ചു. രൂപത ഫാമിലി അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഈ ബ്യൂറോയുടെ സവിശേഷതകൾ: ലോകത്തെവിടെ ഇരുന്നും രജിസ്റ്റർ ചെയ്യാം, പ്രൊഫൈലിൽ 5 ഫോട്ടോകൾ ഉൾപ്പെടുത്താം, പരിധിയില്ലാതെ പ്രൊഫൈലുകൾ സെർച്ച് ചെയ്യാം, എസ്.എം.എസ്./ഇ മെയിൽ അലേർട്ട്, ഓൺലൈൻ പെയ്മെന്റ് സൗകര്യം, ദേശ വ്യത്യാസമില്ലാതെ കോർത്തിണക്കിയ പ്രൊഫൈലുകൾ, തുടങ്ങിയവയാണ്.
സന്ദർശിക്കുക : http://www.latinmatrimonial.com
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.