Categories: Vatican

കുടിയേറ്റക്കാര്‍ ക്രിമിനല്‍ കുറ്റവാളികളല്ല പാപ്പ

വിമര്‍ശനാത്മകമായ നിലപാടെടുത്ത അമേരിക്കയിലെ ബിഷപ്പുമാരെ പാപ്പ അഭിനന്ദിച്ചാണ് കത്തെഴുതിയിരിക്കുന്നത്

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി : കുടിയേറ്റക്കാരോട് പ്രസിഡന്‍റ് ട്രംപിന്‍റെ നടപടികളെ വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പയുടെ കത്ത.്

ഇക്കാര്യത്തില്‍ വിമര്‍ശനാത്മകമായ നിലപാടെടുത്ത അമേരിക്കയിലെ ബിഷപ്പുമാരെ പാപ്പ അഭിനന്ദിച്ചാണ് കത്തെഴുതിയിരിക്കുന്നത് കുടിയേറ്റക്കാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ അമേരിക്കയിലെ ബിഷപ്പുമാര്‍ക്ക് കത്തെഴുതിയിരിക്കുന്നത.

് എല്ലാ മനുഷ്യരുടെയും മൗലിക അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു ബൈബിളിലെ ഈജിപ്തിലേക്കുള്ള പാലായനം അനുസ്മരിക്കുകയും അവരുടെ അനുഭവം ഇന്നത്തെ പല കുടിയേറ്റക്കാരുടെ അനുഭവം തമ്മില്‍ സമാനതകള്‍ ഉണ്ടെന്നും പാപ്പ കുറിച്ചു.

കുടിയേറ്റക്കാരുടെ പരിപാലനത്തെക്കുറിച്ചുള്ള പയസ് പന്ത്രണ്ടാമന്‍ പാപ്പയുടെ അപ്പോസ്തലിക ലേഖനം കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട് കുടിയേറ്റവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുന്നു എന്ന് പറഞ്ഞ പാപ്പ നീതിപൂര്‍വ്വമായ ഒരു സമൂഹത്തിന്‍റെ അളവുകോല്‍ അതിന്‍റെ ഏറ്റവും ദുര്‍ബലമായ അംഗങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതാണെന്ന് ബിഷപ്പുമാരെ ഓര്‍മ്മിപ്പിച്ചു.

കുടിയേറ്റത്തിന്‍റെ നിയമാനുസൃതമായ നിയന്ത്രണം ഒരിക്കലും വ്യക്തിയുടെ അനിവാര്യമായ അന്തസ്സിനെ ദുര്‍ബലപ്പെടുത്തരുത് കുടിയേറ്റക്കാരെ ക്രിമിനല്‍ കുറ്റവാളികളാക്കുന്ന വ്യാഖ്യാനത്തിനെതിരെയും പാപ്പ നിലപാട് അറിയിച്ചു.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago