Categories: Vatican

ഗാസയിലേക്ക്ഫ്രാന്‍സിസ് പാപ്പയുടെ വീഡിയോ കോള്‍

ഇടവകയിലുണ്ടായിരുന്ന കുട്ടികളെയും പ്രായമായവരെയും ഒരേ പോലെ പാപ്പ അഭിവാദനം ചെയ്യ്തു

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ഗാസയിലേക്ക് വീഡിയോ കോളുമായി ഫ്രാന്‍സിസ് പാപ്പ. ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു എന്ന സന്ദേശം നല്‍കിയാണ് പാപ്പയുടെ വീഡിയോ കോള്‍ ഗാസയിലെ വിശ്വാസികള്‍ക്കെത്തുന്നത്. വാട്സ് ആപ് വഴിയുളള വീഡിയോ കോളില്‍ ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരി ഫാ.റെമാനല്ലിയും വിശ്വാസികളും പങ്കെടുത്തു.

ഇടവകയിലുണ്ടായിരുന്ന കുട്ടികളെയും പ്രായമായവരെയും ഒരേ പോലെ പാപ്പ അഭിവാദനം ചെയ്യ്തു. ഗാസയില്‍ ആശങ്കകള്‍ പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും പാപ്പയുടെ വീഡിയോ കോളിലെ സന്തോഷം വിശ്വാസി സമൂഹം പങ്ക് വച്ചു. ഇന്നെന്ത് കഴിച്ചു എന്ന പാപ്പയുടെ ചോദ്യത്തിന് വിശ്വാസികള്‍ ചിക്കനാണെന്ന് മറുപടി നലകി. സ്കാര്‍ഫുകളും തൊപ്പികളും ധരിച്ച് വിശ്വാസികള്‍ പാപ്പക്കൊപ്പം ഫോണില്‍ കൂടി.

 

പാപ്പയെ ആദ്യം അഭിവാദ്യം ചെയ്തത് ഒരു ഡോക്ടറോട് ഫ്രാന്‍സിസ് പാപ്പ അറബിയില്‍ തന്നെ അദ്ദേഹത്തിന് മറുപടി നല്‍കി. പുഞ്ചിരിച്ചുകൊണ്ട് പാപ്പ കൈവീശി തമശകളും പങ്ക് വച്ചു. എല്ലാവരെയും ആശീര്‍വദിച്ചാണ് പാപ്പ വിഡിയോ കോള്‍ അവസാനിപ്പിച്ചത്.

 

അഞ്ച് മിനിറ്റില്‍ താഴെ മാത്രമേ വീഡിയോ കോള്‍ നീണ്ടു നിന്നു എങ്കിലും , ഒരു വര്‍ഷത്തോളം ഭയവും തണുപ്പും വിശപ്പും സഹിച്ച ഒരു സമൂഹത്തിന്, പാപ്പയുടെ സമാധാനത്തിന് വേണ്ടിയുളള വിളികള്‍ അവര്‍ മറക്കില്ല എന്ന സുപ്രധാന ഓര്‍മ്മപ്പെടുത്തലാണ് നല്‍കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്, 88കാരനായ ഫ്രാന്‍സിസ് പാപ്പ, അനുകമ്പ, ആര്‍ദ്രത, പ്രത്യാശ എന്നിവയ്ക്കൊപ്പം ദൈവത്തിലൂടെ നിര്‍വചിക്കപ്പെടുന്ന ഗുണങ്ങളിലൊന്നായ അടുപ്പം തുടരുന്നത് ഗാസയിലെ കത്തോലിക്കാ സമൂഹം പ്രത്യാശയോടെയാണ് കാണുന്നത്. .

 

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 hours ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

6 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago