Categories: Vatican

48 മണിക്കൂര്‍ നിര്‍ണ്ണായകം

ഫിസിയോ തെറാപ്പി നടക്കുന്നതിനിടയില്‍ ഛര്‍ദ്ദി ഉണ്ടാവുകയും തുടര്‍ന്ന് ആരോഗ്യ നില വഷളാവുകയുമായിരുന്നു

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില വീണ്ടും വഷളായതായി വത്തിക്കാന്‍ മാധ്യമ വിഭാഗം. ചാപ്പലില്‍ പ്രാര്‍ഥനയെതുടര്‍ന്നുളള ഫിസിയോ തെറാപ്പി നടക്കുന്നതിനിടയില്‍ ഛര്‍ദ്ദി ഉണ്ടാവുകയും തുടര്‍ന്ന് ആരോഗ്യ നില വഷളാവുകയുമായിരുന്നു എന്നാണ് വാര്‍ത്താക്കുറിപ്പ് സുചിപ്പിക്കുന്നത്.

ശ്വസന പ്രക്രിയക്കായി ശ്വസന യന്ത്രം അതായത് (ബ്രീത്തിഗ് മെഷീന്‍) പാപ്പക്ക് നല്‍കിയന്നും പറതക്ക്ുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. 88 കാരനായ പാപ്പ കഴിഞ്ഞ 24 മണിക്കൂറുകളായി അരോഗ്യ നിലയില്‍ പുരോഗതി കാണിക്കുകയും ശ്വസന പ്രക്രിയയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വരുകയും മചയ്യ്തതന് ശേഷമാണ് നിര്‍ഭാഗ്യകരമായ വാര്‍ത്ത. 24 മുതല്‍ 480 മണിക്കുറുകള്‍ നിര്‍ണ്ണായകമാണെന്നാണ് മെഡിക്കല്‍ ഹുളളറ്റിന്‍ സൂചിപ്പിക്കുന്നത്.

ചികില്‍സകളുമായി പാപ്പയുടെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും പാപ്പയുടെ മാനസിക നില ശക്തമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട. പാപ്പയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഇന്ന് നടക്കുനുളള ജൂബിലി പൊതു ദര്‍ശനവും ബുധനാഴ്ചത്തെ വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങളിലും വത്തിക്കാന്‍ മാറ്റം വരുത്തിയിട്ടുണ്ട്.

vox_editor

Recent Posts

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

4 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

4 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

5 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago

ഇടുക്കി രൂപത കെ.സി.വൈ.എം എസ്.എം.വൈ.എം ന് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…

1 week ago

വെന്‍റിലേഷന്‍ മാറ്റി : പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഛര്‍ദ്ദിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന വാര്‍ത്താക്കിറിപ്പ്…

1 week ago