48 മണിക്കൂര്‍ നിര്‍ണ്ണായകം
ഫിസിയോ തെറാപ്പി നടക്കുന്നതിനിടയില്‍ ഛര്‍ദ്ദി ഉണ്ടാവുകയും തുടര്‍ന്ന് ആരോഗ്യ നില വഷളാവുകയുമായിരുന്നു

സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില വീണ്ടും വഷളായതായി വത്തിക്കാന്‍ മാധ്യമ വിഭാഗം. ചാപ്പലില്‍ പ്രാര്‍ഥനയെതുടര്‍ന്നുളള ഫിസിയോ തെറാപ്പി നടക്കുന്നതിനിടയില്‍ ഛര്‍ദ്ദി ഉണ്ടാവുകയും തുടര്‍ന്ന് ആരോഗ്യ നില വഷളാവുകയുമായിരുന്നു എന്നാണ് വാര്‍ത്താക്കുറിപ്പ് സുചിപ്പിക്കുന്നത്.
ശ്വസന പ്രക്രിയക്കായി ശ്വസന യന്ത്രം അതായത് (ബ്രീത്തിഗ് മെഷീന്‍) പാപ്പക്ക് നല്‍കിയന്നും പറതക്ക്ുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. 88 കാരനായ പാപ്പ കഴിഞ്ഞ 24 മണിക്കൂറുകളായി അരോഗ്യ നിലയില്‍ പുരോഗതി കാണിക്കുകയും ശ്വസന പ്രക്രിയയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വരുകയും മചയ്യ്തതന് ശേഷമാണ് നിര്‍ഭാഗ്യകരമായ വാര്‍ത്ത. 24 മുതല്‍ 480 മണിക്കുറുകള്‍ നിര്‍ണ്ണായകമാണെന്നാണ് മെഡിക്കല്‍ ഹുളളറ്റിന്‍ സൂചിപ്പിക്കുന്നത്.
ചികില്‍സകളുമായി പാപ്പയുടെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും പാപ്പയുടെ മാനസിക നില ശക്തമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട. പാപ്പയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഇന്ന് നടക്കുനുളള ജൂബിലി പൊതു ദര്‍ശനവും ബുധനാഴ്ചത്തെ വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങളിലും വത്തിക്കാന്‍ മാറ്റം വരുത്തിയിട്ടുണ്ട്.