ജോസ് മാർട്ടിൻ
ആലപ്പുഴ: കൊച്ചി രൂപതയിലെ പ്രസിദ്ധ വിശുദ്ധവാര തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് ഔർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിൽ “മരിയൻ എക്സ്പോ 2018” -നു തുടക്കമായി. ആലപ്പുഴ ജില്ലാ കലക്‌ടർ സുഹാസ് ഐ.എ.എസ്. ഉദ്‌ഘാടനം ചെയ്ത “മരിയൻ എക്സ്പോ 2018” ഡിസംബർ 16 മുതൽ 26 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
പരിശുദ്ധ അമ്മയുടെ വിശ്വപ്രസിദ്ധമായ എട്ട് മരിയൻ തീർത്ഥാടന കേന്ദ്രങ്ങളുടെ ഒരു ദൃശ്യാവിഷ്‌കരണമാണ് ഈ മരിയൻ എക്സ്പോയുടെ പ്രത്യേകത.
മരിയ ഭക്തി കൂടുതലായി ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം ആയിരത്തോളം വരുന്ന സിനിമ, നാടക കലാകാരന്മാർ പൂങ്കാവ് ഇടവക സമൂഹത്തോട് ചേർന്ന്, മൂന്ന് മാസത്തെ നിതാന്ത പരിശ്രമത്തിലൂടെയാണ് ഈ ദൃശ്യാവിഷ്‌കരണം യാഥാർഥ്യമാക്കിയതെന്നും മാതാവിലൂടെ ഈശോയിലേയ്ക്ക് എന്ന സന്ദേശമാണ് ഈ മരിയൻ എക്സ്പോയുടെ നൽകുന്നതെന്നും ഇടവക സഹ വികാരിയും എക്സ്പോ കോ-ഓർഡിനേറ്ററുമായ ഫാ.റിൻസൺ കാളിയത്ത് പറഞ്ഞു.
ഡിസംബർ 26 വരെ എല്ലാ ദിവസവും രാവിലെ 10 മണിമുതൽ വൈകിട്ട് 8 മണിവരെ സന്ദർശന സമയം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, പ്രവേശനം തികച്ചും സൗജന്യമാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.