Categories: India

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിരമിച്ചു

മുംബൈ അതിരൂപതാ ആര്‍ച്ച് ബിഷപ്പായിരുന്നു

അനില്‍ജോസഫ്

മുബൈ:  ഫ്രാന്‍സിസ്പാപ്പയുടെ നേതൃത്വത്തിലുളള സി 9-സമിതി അംഗവും മുബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിരമിച്ചു. കര്‍ദിനാളിന്‍റെ രാജി ഫ്രാന്‍സിസ്പാപ്പ സ്വീകരിച്ചു. 80 ാമത്തെ വയസിലാണ് കര്‍ദിനാള്‍ രാജി പ്രഖ്യാപിക്കുന്നത്.

2024 നവംബര്‍ 30 ന് മുബൈ അതിരൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുളള ബിഷപ്പായി നിയമിതനായ ബിഷപ്പ് ജോണ്‍ റോഡ്രിഗസ് (57) ഇനി മുംബൈ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ഔദ്യോഗികമായി ചുമതലയേല്‍ക്കും. സിസിബിഐയുടെയും സിബിസിഐയുടെയും പ്രസിഡന്‍റായി
പ്രവര്‍ത്തിച്ചിട്ടുളള കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. 1944 ഡിസംബര്‍ 24ന് മുംബൈയിലെ മാഹിമില്‍ ജനിച്ചു.

1970 ഡിസംബര്‍ 20ന് വൈദികനായി അഭിഷിക്തനായ അദ്ദേഹം പൊന്തിഫിക്കല്‍ അര്‍ബാനിയാന സര്‍വകലാശാലയില്‍ നിന്ന് കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റും പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമശാസ്ത്രത്തില്‍ ഡിപ്ലോമയും നേടി.
ജംഷഡ്പൂര്‍ ബിഷപ്പിന്‍റെ ചാന്‍സലറായും സെക്രട്ടറിയായും ,സാന്താക്രൂസ്, ബോംബെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിന്‍റെ ഇടവക വികാരിയായും , മുംബൈ ആര്‍ച്ച് ബിഷപ്പിന്‍റെ സെക്രട്ടറിയായും ചാന്‍സലറായും സേവനമനുഷ്ഠിച്ചു.

1997 ജൂണ്‍ 28ന് അദ്ദേഹത്തെ ബ്ലാഡിയ ബിഷപ്പായും ബോംബെയിലെ സഹായ മെത്രാനായും നിയമിച്ചു. 1997 സെപ്റ്റംബര്‍ 16ന് ബിഷപ്പായി അഭിഷിക്തനായി. 2000 സെപ്റ്റംബര്‍ 7ന് ആഗ്രയിലെ ആര്‍ച്ച് ബിഷപ്പായും 2006 ഒക്ടോബര്‍ 14-ന് മുംബൈ ആര്‍ച്ച് ബിഷപ്പായും നിയമിതനായി.
നിരവധി രൂപതകളില്‍ മാട്രിമോണിയല്‍ ട്രിബ്യൂണലുകള്‍ സ്ഥാപിക്കുന്നതില്‍ ക്ലാസുകളും സഹായവും നല്‍കി . കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും , ലെജിസ്ലേറ്റീവ് ഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കണ്‍സള്‍ട്ടന്‍റും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ജനറല്‍ സെക്രട്ടറിയി പ്രവര്‍ത്തിച്ചു.

2011 മുതല്‍ 2018 വരെ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സസിന്‍റെ പ്രസിഡന്‍റായിരുന്നു. 2008 ജൂണ്‍ 24ന് ബിഷപ്പുമാരുടെ സിനഡിന്‍റെ തകക ഓര്‍ഡിനറി ജനറല്‍ അസംബ്ലിയുടെ പ്രസിഡന്‍റായി നിയമിക്കപ്പെട്ടു.

സുവിശേഷവല്‍ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ കുടുംബത്തിന്‍റെ അജപാലന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ബിഷപ്പുമാരുടെ സിനഡിന്‍റെ (ഒക്ടോബര്‍ 2014) കകക അസാധാരണ പൊതുസമ്മേളനത്തിലും സഭയിലും സമകാലിക ലോകത്തും കുടുംബത്തിന്‍റെ വേലയും ദൗത്യവും എന്ന വിഷയത്തെക്കുറിച്ചുള്ള തകഢ സാധാരണ പൊതുസഭയിലും അദ്ദേഹം പങ്കെടുത്തു. 2017 ഫെബ്രുവരി 15ന് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ ഗ്രേഷ്യസിന് റോമന്‍ റോട്ടറിയിലെ അഭിഭാഷക പദവി നല്‍കി.
2007 നവംബര്‍ 24ന് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തി.

 

vox_editor

Recent Posts

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

3 hours ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

4 hours ago

കോഴിക്കോട് രൂപതയ്ക്ക് അതിരൂപതാ പദവി; ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്

ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…

7 days ago

Palm Sunday_2025_സഹനമല്ല, സ്നേഹമാണ് രക്ഷിച്ചത് (ലൂക്കാ 22:14-23: 56)

ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…

1 week ago

കാരിത്താസ് ലെന്റ്‌ കേരള ക്യാമ്പയിൻ “ചേതന” ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു

  ജോസ്‌ മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…

3 weeks ago

3rd Sunday_Lent_കരുണയുടെ അവസരങ്ങൾ (ലൂക്കാ 13: 1-9)

തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…

4 weeks ago