Categories: India

ഭാരത ലത്തീന്‍സഭയിലെ ബിഷപ്പ്മാരുടെ 36-ാമത് പ്ലീനറി അസംബ്ലിക്ക് തുടക്കം

ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പ്മാരുടെ 36-ാമത് പ്ലീനറി അസംബ്ലി ഒഡീഷയിലെ ഭൂവനേശ്വറില്‍ ആരംഭിച്ചു

അനില്‍ ജോസഫ്

ഭൂവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പ്മാരുടെ 36-ാമത് പ്ലീനറി അസംബ്ലി ഒഡീഷയിലെ ഭൂവനേശ്വറില്‍ ആരംഭിച്ചു. കട്ടക്- ഭവനേശ്വര്‍ അതിരൂപതയിലെ എക്സിയം യൂണിവേഴ്സിറ്റിയിലാണ് അസംബ്ലി സംഘടിപ്പിച്ചിരിക്കുന്നത്. അസംബ്ലിയുടെ പ്രരംഭത്തില്‍ നടന്ന ദിവ്യബലിക്ക് ഇന്ത്യയുടെ അപ്പോസ്തലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ ജിറേലി മുഖ്യ കാര്‍മ്മികനായി.

ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബാര്‍വ, കര്‍ദിനാള്‍ ഫിലിപ്നേരി ഫെയരാവോ. കര്‍ദിനാള്‍ ആന്‍റണി ബൂല, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫാ. സ്റ്റിഫന്‍ ആലത്തറ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

 

വിവിധ രൂപതകളില്‍ പുതുതായി നിയമിതരായ ബിഷപ്പുമാരെ അസംബ്ലി സ്വാഗതം ചെയ്യുകയും കോണ്‍ഫറന്‍സിലെ അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മൗനം ആചരിക്കുകയും ചെയ്തു.

 

16 കമ്മീഷനുകളിലും, നാല് അപ്പോസ്തലേറ്റുകളിലും, 14 റീജിയണല്‍ ബിഷപ്പ് കൗണ്‍സിലുകളിലും നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്ലീനറി സമ്മേളനം അവലോകനം ചെയ്യും, എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്‍റെ പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും.
132 രൂപതകളെയും 209 ബിഷപ്പുമാരെയും പ്രതിനിധീകരിക്കുന്ന സിസിബിഐ, ഏഷ്യയിലെ ഏറ്റവും വലിയ ദേശീയ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സും ആഗോളതലത്തില്‍ നാലാമത്തെ വലിയ കോണ്‍ഫറന്‍സുമാണ്.

 

 

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago