ഉണ്ടന്കോട്; നെയ്യാറ്റിന്കര രുപതയുടെ തീര്ത്ഥാടന കേന്ദ്രമായ തെക്കന് കുരിശുമലയില് ഫാത്തിമ മാതാ തിരുസ്വരൂപത്തിന് ഉജ്ജ്വലമായ വരവേല്പ് നല്കി. 1917 -ല് ഫ്രാന്സിലെ ഫാത്തിമായില് പരിശുദ്ധ കന്യാമറിയം മൂന്ന് ഇടയബാലകര്ക്ക് പ്രത്യക്ഷപ്പെട്ട് ദര്ശനം നല്കിയതിന്റെ ശതാബ്ദിയാഘോഷം കത്തോലിക്കാസഭ ലോകമാസകലം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഫ്രാന്സിലെ ഫാത്തിമായില് നിന്നുമുള്ള തിരുസ്വരൂപം ദേശാന്തരതീര്ത്ഥാടനം നടത്തുന്നത്. ഭാരതത്തില് തീര്ത്ഥാടനം ആരംഭിച്ചതിന്റെ 59-ാം ദിനമാണ് കുരിശുമലയിലെത്തിയത്.
തെക്കന് കുരിശുമല സംഗമവേദിയില് സ്വാഗത നൃത്തത്തോടുകൂടി തിരുസ്വരൂപത്തെ സ്വീകരിച്ചു. മാതൃവന്ദനത്തിന് ശേഷം കേരള കരിസ്മാറ്റിക് കമ്മിഷന് സെക്രട്ടറി സെബാസ്റ്റ്യന് താന്നിക്കല്, ഷിജു ജോസ്, ബെന്രാജ് എന്നിവര് ഫാത്തിമ സന്ദേശം നല്കി.
സംഗമവേദിയില് നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് തീര്ത്ഥാടനകേന്ദ്രം ഡയറക്ടര് മോണ്. ഡോ.വിന്സെന്റ് കെ. പീറ്റര് മുഖ്യകാര്മ്മികത്വം വഹിച്ചു. സന്ദേശയാത്ര ഡയറക്ടര് ഫാ. ജോസഫ് എഴുമാലി വചന സന്ദേശം നല്കി. ഫാ. സാജന് ആന്റണി, ഫാ.പ്രദീപ് ആന്റോ, ഫാ.സജി തോമസ്, ഫാ.ജോസഫ് ഷാജി, ഫാ.ബിനു റ്റി എന്നിവര് സഹകാര്മ്മികരായിരുന്നു.
തുടര്ന്ന് ജാഗരണ പ്രാര്ത്ഥന, അഖണ്ഡജപമാല, ലിറ്റിനി എന്നിവ നടന്നു. ബ്രദര് സെറാഫിന്, ജോണ്, ജെനി, ടോണി എന്നിവര് നേതൃത്വം നല്കി. തിരുസ്വരൂപത്തെ വണങ്ങാനും, ആരാധിക്കാനും രാത്രിയിലും ജില്ലയിലെ വിവിധ ഭാഗങ്ങളില് നിന്നും, തമിഴ്നാട്ടില് നിന്നും നൂറ്കണക്കിന് വിശ്വാസികള് എത്തിചേര്ന്നു. സുരക്ഷാക്രമീകരണങ്ങള്ക്ക് കേരള പോലീസും വോളന്റിയേഴ്സും നേതൃത്വം നല്കി. ബുധനാഴ്ച രാവിലെ തിരുസ്വരൂപ യാത്രയയപ്പ് ശുശ്രൂഷയിലും അനേകം വിശ്വാസികള് പങ്കെടുത്തു. മരിയന് നൊവേന, ജപമാല എന്നിവയും നടന്നു. സമാപന ദിവ്യബലിയ്ക്ക് കുരിശുമല ഇടവക വികാരി ഫാ.സാജന് ആന്റണി മുഖ്യകാര്മ്മികനായിരുന്നു. തുടര്ന്ന് നടന്ന സമ്മേളനം മോണ്.ഡോ.വിന്സെന്റ് കെ. പീറ്റര് ഉദ്ഘാടനം ചെയ്തു. ടി.ജി.രാജേന്ദ്രന്, സാബു കുരിശുമല, ജയന്തി, ലൂയിസ്, വിന്സെന്റ്, ക്രിസ്തുദാസ്, അനില് ആറുകാണി എന്നിവര് പ്രസംഗിച്ചു.
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.