അനില്‍ ജോസഫ്
പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍ എത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിചച്ച് പ്രാര്‍ഥിച്ചു.
രാവിലെ 11. 30 ന് കബറിടത്തിലെത്തി അല്‍പ്പസമയത്തെ മൗന പ്രാര്‍ഥനക്ക് ശേഷം അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടത്തി. ആര്‍ച്ച് ബിഷപ്പ് തേമസ് തറയില്‍ പിതാവിനെ ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രം റെക്ടര്‍ സ്വീകരിച്ചു.
ദിവ്യബലിയുടെ ആരംഭത്തില്‍ 7 വര്‍ഷം മുമ്പ് അതിരൂപതയുടെ സഹായമെത്രാനായപ്പോഴും കബറിടത്തില്‍ വന്ന് ആദ്യ ദിവ്യബലി അര്‍പ്പിച്ച വിവരം പിതാവ് പങ്ക് വച്ചു. അല്‍ഫോണ്‍സാമ്മയുടെ മധ്യസ്ഥം തന്‍റെ അജപാലന ജീവിതത്തില്‍ കരുത്തേകുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ജര്‍മനിയിലെ ബാമ്പര്‍ഗ് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഹെര്‍വിംഗ് ഗൊസല്‍ മോണ്‍. ജോസഫ് വാണിയപ്പുരക്കല്‍ , ഫാ.മാര്‍ട്ടിന്‍ നൈനാപറമ്പില്‍, തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മക്കമികരായി.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.