Categories: Kerala

210 മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്താനുണ്ട്:ലത്തീന്‍ സഭ..

210 മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്താനുണ്ട്:ലത്തീന്‍ സഭ..

92 പേർ മാത്രമാണ് തിരികെയെത്താനുള്ളതെന്നാണ് ഇന്നലെ രാത്രിയിലെ സർക്കാർ കണക്ക്.

തിരുവനന്തപുരം : കടലിൽ നിന്ന് തിരികെയെത്താനുള്ളവരെക്കുറിച്ചുള്ള സർക്കാർ കണക്ക് കൃത്യമല്ലെന്ന ആരോപണവുമായി ലത്തീൻ സഭ. തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം 201 തൊഴിലാളികൾ തിരികെയെത്താനുണ്ടെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. മുന്നറിയിപ്പ് നൽകുന്നതിലും കൃത്യസമയത്ത് രക്ഷാപ്രവർത്തനം തുടങ്ങുന്നതിലുമുണ്ടായ വീഴ്ച ദുരന്ത വ്യാപ്തി കൂട്ടിയെന്നും സഭ ആരോപിച്ചു.

92 പേർ മാത്രമാണ് തിരികെയെത്താനുള്ളതെന്നാണ് ഇന്നലെ രാത്രിയിലെ സർക്കാർ കണക്ക്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം ഇതിന്റെ ഇരട്ടിയിലേറെ പേരെ കണ്ടെത്താനുണ്ടെന്ന് വീടുകളിൽ നിന്ന് ശേഖരിച്ച കണക്ക് നിരത്തി ലത്തീൻ സഭാ നേതൃത്വം വിശദീകരിക്കുന്നത്. ചെറുബോട്ടുകളിലും വള്ളങ്ങളിലും പോയ 108 പേരെ കണ്ടെത്തിയിട്ടില്ല. വലിയ ബോട്ടുകളിൽ പോയവരേക്കൂടിയാകുമ്പോൾ തിരികെയെത്താനുള്ളവരുടെയെണ്ണം 201 ആകും.

സഭയും തൊഴിലാളികളും പലതവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രക്ഷാപ്രവർത്തനം തുടങ്ങുന്നതിൽ വൈകിയെന്നും ആരോപണമുണ്ട്. ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം പ്രധാനമന്ത്രി നേരിട്ടെത്തണമെന്നും ആവശ്യപ്പെടുന്നു. ഭരണനേതൃത്വത്തിലുള്ളവർ ദുരന്തബാധിതരുടെ ആശങ്കയകറ്റുന്നതിൽ പരാജയപ്പെട്ടെന്നും വിമർശിച്ചു

vox_editor

Recent Posts

ജനജാഗരണം 24  ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

ജോസ്‌ മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം  "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…

4 days ago

31st Sunday_സ്നേഹം മാത്രം (മർക്കോ. 12:28-34)

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…

6 days ago

പതിവ് തെറ്റിച്ചില്ല ആര്‍ച്ച് ബിഷപ്പിന്‍റെ ആദ്യ കുര്‍ബാന അര്‍പ്പണം അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍

അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…

7 days ago

സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…

1 week ago

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…

1 week ago

ദുബായില്‍ ലാറ്റിന്‍ ഡെ നവംബര്‍ 10 ന്

  സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…

1 week ago