സ്വന്തം ലേഖകന്‍
സ്പെയിന്‍ :സ്പെയിനിലെ ഗ്രനാദയില്‍ വൈദികന്‍ കയെത്താനൊ ഹിമേനെസ് മര്‍ത്തീന്‍ ഉള്‍പ്പെടെ സ്പെയിന്‍ സ്വദേശികളായ 16 നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊയാണ് വാഴ്ത്തപെട്ട പദവു പ്രഖ്യാപനത്തിന് നേതൃത്വം നല്‍കിയത്.
വാഴ്ത്തപ്പെട്ടവരില്‍ 14 പേര്‍ വൈദികരാണ, മറ്റു രണ്ടു പേരില്‍ ഒരാള്‍ ഒരു വൈദികാര്‍ത്ഥിയും ഒരാള്‍ ല്മായനുമാണ്.
സ്പെയിനില്‍ 1936-1939 വരെയുണ്ടായ മതപീഢന കാലത്ത് 1936-ല്‍ വിശ്വാസത്തെ പ്രതി ജീവന്‍ ബലികൊടുത്തവരാണ് ഈ പതിനാറുപേരും.
നിണസാക്ഷികള്‍ നമുക്ക് നിത്യജീവിതത്തിന്‍റെ അച്ചാരമാണെന്ന് കര്‍ദ്ദിനാള്‍ സെമെറാറൊ പ്രകീര്‍ത്തിച്ചു. അവര്‍ ബലഹീനരും പാപികളുമായിരുന്നെങ്കിലും അവരുടെ തന്നെ രക്തത്താല്‍ അവരുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞുവെന്നും അവര്‍ക്ക് നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നു ശുദ്ധീകരിക്കാന്‍ മാദ്ധ്യസ്ഥ്യം വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവവാഴ്ത്തപ്പെട്ടവരായ രക്തസാക്ഷികളില്‍, കയെത്താനൊ ഹിമേനെസ് മര്‍ത്തീന്‍,, മനുവേല്‍ വസ്കസ് അല്‍ഫായ ,റമോണ്‍ സെര്‍വില്യ ലുയീസ്, ലൊറേന്‍സൊ പലൊമീനൊ വില്യഎസ്കൂസ,പദ്രൊ റുയീസ് ദെ വല്‍വീദിയ പേരെസ് ,ഹൊസേ ഫ്രീയസ് റുയിസ്,ഹൊസേ ബെച്ചേറ സാഞ്ചെസ്,ഫ്രലസീസ്കൊ മൊറാലെസ് വലെന്‍സ്വേല,ഹൊസേ റെസ്കാല്‍വൊ റുയിസ്,, ഹൊസേ ഹിമേനെസ് റെയേസ് ,മനുവെല്‍ വീല്‍ചെസ് മൊന്താല്‍വൊ , ഹൊസേ മരീയ പോളൊ റെഹോണ്‍ ,ഹുവന്‍ ബത്സാഗ പലാസിയൊസ് ,മിഖേല്‍ റൊമേരൊ റൊഹാസ് ,എന്നിവരാണ് 14 വൈദികര്‍.
അന്തോണിയ കബ പോത്സൊയാണ് വൈദികാര്‍ത്ഥി. പുതിയ വാഴ്ത്തപ്പെട്ടവരില്‍ ഏക അല്‍മായ വിശ്വാസി ഹൊസേ മുഞോസ് കാല്‍വൊയാണ്
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.