സഭ ക്രിസ്തുവിന്റെ സാക്ഷിയും ലോകത്തിന്റെ ശുശ്രൂഷകയും: മാർ ജോർജ് ആലഞ്ചേരി സഭ ക്രിസ്തുവിന്റെ സാക്ഷിയും ലോകത്തിന്റെ ശുശ്രൂഷകയും: മാർ ജോർജ് ആലഞ്ചേരി കൊച്ചി: ക്രിസ്തുവിന്റെ സാക്ഷിയും ലോകത്തിന്റെ ശുശ്രൂഷകയുമാണു സഭയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കെ.സി.ബി.സി. ആസ്ഥാനകാര്യാലയമായ പി.ഒ.സി.യുടെ സുവർണജൂബിലിയോടനുബന്ധിച്ചു നടന്ന ദേശീയ പ്രേഷിത സംഗമത്തിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ലോകത്തിലും മനുഷ്യജീവിതങ്ങളിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണു പ്രേഷിതരുടേത്. സത്യത്തിന്റെയും നീതിയുടെയും ആത്മാവായ ദൈവാരൂപിയാണു മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന റാണി മരിയമാരെ ഭാരതത്തിന്റെ ഗ്രാമങ്ങളിലേക്കു നയിക്കുന്നതെന്നും കർദിനാൾ പറഞ്ഞു.
കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച്ബിഷപ് എം. സൂസപാക്യം അധ്യക്ഷത വഹിച്ച ചടങ്ങിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ പതിറ്റാണ്ടുകൾ സേവനംചെയ്ത 17 മിഷനറിമാരെ ചടങ്ങിൽ ആദരിച്ചു. കെ.സി.ബി.സി. സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, ഫാ. പോൾ ചുങ്കത്ത്, ഫാ. സ്റ്റാൻലി മാതിരപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Related 28th January 2018 In "Kerala"
4th February 2018 In "World"
12th November 2018 In "Kerala"
Recent Posts ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.
Accept